Cricket Cricket-International Top News

പാകിസ്ഥാന്റെ ഈ റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യയുടെ പരമ്പര നേട്ടം

July 25, 2022

author:

പാകിസ്ഥാന്റെ ഈ റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യയുടെ പരമ്പര നേട്ടം

ഏകദിന ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ചേസിംഗ് ഇന്നിംഗ്‌സുകളിലൊന്നിലൂടെ വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനവും പരമ്പരയും നേടെക്കൊടുത്ത അക്‌സര്‍ പട്ടേൽ ഇന്ത്യയെ വേറൊരു റെക്കോർഡിനു കൂടി ഉടയമയാക്കിയിരിക്കുകയാണ്. ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ ഏകദിന പരമ്പരകള്‍ തുടര്‍ച്ചയായി ജയിച്ചതിന്‍റെ റെക്കോര്‍ഡാണ് ടീം ഇന്ത്യക്ക് സ്വന്തമായത്.

സിംബാബ്‌വേക്കെതിരെ 1996-2021 കാലഘട്ടത്തിലായി തുടര്‍ച്ചയായി 11 ഏകദിന പരമ്പരകള്‍ ജയിച്ച പാകിസ്ഥാന്‍റെ റെക്കോര്‍ഡ് ഇന്ത്യ തകര്‍ത്താണ് നമ്മുടെ സ്വന്തം നീലപ്പട ഈ നേട്ടം സ്വന്തം പേരിലാക്കിയിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ 2007-2022 കാലത്തായി തുടര്‍ച്ചയായുള്ള 12-ാം ഏകദിന പരമ്പര ജയമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. വിൻഡീസിനെതിരെ 2006-ലാണ് ഇന്ത്യ അവസാനമായി ഏകദിന പരമ്പരയിൽ പരാജയമറിയുന്നത്.

ഈ റെക്കോർഡിന്റെ കാര്യത്തിൽ വെസ്റ്റ് ഇന്‍ഡീസിനെതിരെ 1999-2022 കാലത്ത് 10 പരമ്പര ജയങ്ങളുമായി പാകിസ്ഥാന്‍ തന്നെയാണ് മൂന്നാം സ്ഥാനത്തും. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇക്കുറി മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ 3 റണ്ണിന് ജയിച്ച ഇന്ത്യ രണ്ടാം ഏകദിനത്തില്‍ 2 വിക്കറ്റ് ജയത്തോടെയാണ് പരമ്പര സ്വന്തമാക്കുന്നത്.

Leave a comment