Cricket Cricket-International Top News

ഇന്ത്യയ്ക്കെതിരായ പരമ്പര ഹോൾഡറിന് നഷ്‌ടമാവും

July 23, 2022

author:

ഇന്ത്യയ്ക്കെതിരായ പരമ്പര ഹോൾഡറിന് നഷ്‌ടമാവും

കൊവിഡ് ബാധിതനായ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ജേസന്‍ ഹോള്‍ഡറിന് ഇന്ത്യയ്ക്കെതിരായ പരമ്പരയിലെ മൂന്ന് ഏകദിനങ്ങളും നഷ്‌ടമായേക്കും എന്ന് റിപ്പോര്‍ട്ട്. ഇന്ത്യക്കെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം തോറ്റതിന് പിന്നാലെ വിന്‍ഡീസിന് വന്‍ തിരിച്ചടി.

ഹോള്‍ഡര്‍ കൊവിഡ് ബാധിതനാണെന്നും മൈതാനത്തിറങ്ങില്ലെന്നും ആദ്യ ഏകദിനത്തിലെ ടോസ് വേളയില്‍ വിന്‍ഡീസ് നായകന്‍ നിക്കോളാസ് പുരാൻ ആദ്യ ഏകദിനത്തിനു മുമ്പേ പറഞ്ഞിരുന്നു. ഇതോടെ ബംഗ്ലാദേശിനെതിരെ ഇറങ്ങിയ അതേ ടീമിനെ വിന്‍ഡീസ് അണിനിരത്തുകയായിരുന്നു.

പന്തും ബോളും കൊണ്ട് മത്സരഫലത്തെ സ്വാധീനിക്കാന്‍ കഴിവുള്ള ഓള്‍റൗണ്ടറാണ് മുന്‍ നായകന്‍ കൂടിയായ ജേസന്‍ ഹോള്‍ഡര്‍. ഇതിനൊപ്പം ഫീല്‍ഡിംഗിലും ഹോള്‍ഡര്‍ ടീമിന്‍റെ വിശ്വസ്‌തനാണ്. മുപ്പതുകാരനായ ജേസന്‍ ഹോള്‍ഡര്‍ വിന്‍ഡീസ് കുപ്പായത്തില്‍ 127 ഏകദിനങ്ങള്‍ കളിച്ചിട്ടുണ്ട്. 11 അര്‍ധ സെഞ്ചുറികളോടെ 2019 റണ്‍സും 146 വിക്കറ്റുമാണ് സമ്പാദ്യം. 27 റണ്ണിന് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയതാണ് മികച്ച പ്രകടനം. ഇതിന് പുറമെ 56 ടെസ്റ്റുകളും 37 രാജ്യാന്തര ടി20കളും കളിച്ചിട്ടുണ്ട്.

Leave a comment