Cricket Cricket-International Top News

ഇന്ത്യയെ ബാറ്റിംഗിനയച്ച് ടോസ് നേടിയ വിൻഡീസ്, സഞ്ജു ടീമിൽ

July 22, 2022

author:

ഇന്ത്യയെ ബാറ്റിംഗിനയച്ച് ടോസ് നേടിയ വിൻഡീസ്, സഞ്ജു ടീമിൽ

ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബോളിംഗ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം നേടി. വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് സഞ്ജു ടീമിലിടം നേടിയത്. ദീപക് ഹൂഡയും ടീമിലുണ്ട്. കാല്‍മുട്ടിനേറ്റ പരിക്കുമൂലം ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ടീമിലില്ല.

ധവാനും ഗില്ലും ചേര്‍ന്ന് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. ശ്രേയസ് അയ്യരാണ് സഹനായകന്‍.ഇംഗ്ലണ്ടിനെ തകർത്തെത്തുന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യ. രോഹിത് ശർമ്മ, വിരാട് കോലി, റിഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി തുടങ്ങിയ പ്രധാന താരങ്ങളില്ലാതെ ഇറങ്ങുന്ന ഇന്ത്യക്ക് യുവതാരങ്ങളുടെ പ്രകടനം നിര്‍ണായകമാകും. ഹിറ്റ്‌മാന്‍റെ അഭാവത്തില്‍ ശിഖര്‍ ധവാനാണ് ഇന്ത്യയെ നയിക്കുന്നത്.

നാട്ടില്‍ ബംഗ്ലാദേശിനോട് ഏകദിനപരമ്പര 0-3ന് തോറ്റതിന്റെ ക്ഷീണത്തിലാണ് നിക്കോളാസ് പുരാന്‍ നയിക്കുന്ന വെസ്റ്റിന്‍ഡീസ്. തുടര്‍ച്ചയായ ആറ് ഏകദിനങ്ങളില്‍ അവര്‍ തോറ്റുകഴിഞ്ഞു. അതിനാൽ നിലനിൽപ്പിന്റെ പോരാട്ടമായാണ് വിൻഡീസ് മത്സരത്തെ കാണുന്നത്.

ടീം

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, അക്‌സര്‍ പട്ടേല്‍, ഷര്‍ദുല്‍ ഠാക്കൂര്‍, യുസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്‌ണ.

വെസ്റ്റ് ഇൻഡീസ് (പ്ലേയിംഗ് ഇലവൻ): ഷായ് ഹോപ്പ് (w), ബ്രാൻഡൻ കിംഗ്, ഷമർ ബ്രൂക്‌സ്, കൈൽ മേയേഴ്‌സ്, നിക്കോളാസ് പുരാൻ (c), റോവ്‌മാൻ പവൽ, അകാൽ ഹൊസൈൻ, റൊമാരിയോ ഷെപ്പേർഡ്, അൽസാരി ജോസഫ്, ഗുഡകേഷ് മോട്ടി, ജെയ്‌ഡൻ സീൽസ്

Leave a comment