Cricket Cricket-International Top News

ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ, വിജയലക്ഷ്യം 110 റൺസ്

July 12, 2022

author:

ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ, വിജയലക്ഷ്യം 110 റൺസ്

പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ 110 റൺസിന് ഓൾഔട്ടാക്കി ടീം ഇന്ത്യ. ജസ്പ്രീത് ബുംറ-മുഹമ്മദ് ഷമി പേസ് സഖ്യത്തിന്‍റെ തകർപ്പൻ ബോളിംഗ് പ്രകടനമാണ് 25.2 ഓവറില്‍ വെറും 110 റണ്ണില്‍ ഇംഗ്ലണ്ടിനെ ചുരുട്ടികെട്ടാൻ സഹായിച്ചത്.

ബുംറ 7.2 ഓവറില്‍ 19 റണ്ണിന് ആറും, ഷമി 7 ഓവറില്‍ 31 റണ്ണിന് മൂന്നും വിക്കറ്റ് നേടി. ടോസ് നേടി ഫീല്‍ഡ് ചെയ്യാനുള്ള ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തീരുമാനം ശരിവെക്കുന്ന തരത്തിലായിരുന്നു ഇന്ത്യന്‍ ബോളർമാരുടെ പ്രകടനം.

ജേസൺ റോയ് (0), ജോണി ബെയർസ്റ്റോ (7), ജോ റൂട്ട് (0), ബെൻ സ്റ്റോക്‌സ് (0), ലിയാം ലിവിങ്സ്റ്റോൺ (0) എന്നീ മുൻനിര ബാറ്റ്സ്മാൻമാരെല്ലാം നിരാശപ്പെടുത്തിയപ്പോൾ നായകൻ ജോസ് ബട്‌ലർ (30), മൊയിൻ അലി (14), ഡേവിഡ് വില്ലി (21), ബ്രൈഡൺ കാർസ് (15), എന്നിവരുടെ പ്രകടനമാണ് ഇംഗ്ലണ്ടിനെ 100 കടത്തിയത്. ഇന്ത്യക്കായി ജസ്പ്രീത് ബുംറ 19 റൺസിന് 6 വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് ഷമി മൂന്നും പ്രസീദ് കൃഷ്ണ ഒരു വിക്കറ്റും വീഴ്ത്തി.

Leave a comment