Cricket Cricket-International Top News

കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

July 12, 2022

author:

കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ഹര്‍മന്‍പ്രീത് കൗർ നയിക്കുന്ന ടീമിൽ പ്രമുഖ താരങ്ങളെയെല്ലാം ഉൾപ്പെടുത്തിയാണ് ടീം ഇന്ത്യയുടെ ഒരുക്കം. ഗ്രൂപ്പ് എയില്‍ ഓസ്‌ട്രേലിയ, പാകിസ്ഥാന്‍, ബാര്‍ബഡോസ് എന്നിവര്‍ക്കൊപ്പമാണ് ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മത്സരിക്കുക.

ജൂലൈ 29-ന് നടക്കുന്ന ആദ്യമത്സരത്തില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി.ശ്രീലങ്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നിവര്‍ ബി ഗ്രൂപ്പിലും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമിയിലേക്ക് യോഗ്യത നേടും. ഷഫാലി വര്‍മ, സ്മൃതി മന്ദാന, യസ്തിക ഭാട്ടിയ, ദീപ്തി ശര്‍മ്മ, രാജേശ്വരി ഗെയ്ക്‌വാദ്, പൂജ വസ്ത്രാര്‍കര്‍, ജെമിമ റോഡ്രിഗസ് തുടങ്ങിയവര്‍ ടീമിലുണ്ട്.

സിമ്രാന്‍ ബഹദൂര്‍, റിച്ച ഘോഷ്, പൂനം യാദവ് എന്നിവര്‍ക്ക് പകരം സ്‌നേഹ് റാണ, താനിയ ഭാട്ടിയ, ഹാര്‍ലീന്‍ ഡിയോള്‍ എന്നിവരും കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിൽ ഇടംനേടിയിട്ടുണ്ട്.

Leave a comment