Cricket Cricket-International Top News

ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് ഇന്ന് ഓവലിൽ തുടക്കം

July 12, 2022

author:

ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് ഇന്ന് ഓവലിൽ തുടക്കം

ടെസ്റ്റിനും ടി20 മത്സരങ്ങൾക്കും ശേഷം ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് ഇന്ന് ഓവലിൽ തുടക്കമാവും. ക്രിക്കറ്റിന്റെ ചെറിയ ഫോർമാറ്റിലെ പരമ്പര നേടിയ ആത്മവിശ്വാസത്തില്‍ രോഹിത് ശര്‍മയുടെ കീഴിൽ ഇന്ത്യ ഇറങ്ങുമ്പോൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഓപ്പണർ ശിഖർ ധവാനും ഓൾഓള്‍റൗണ്ടര്‍ ഹാര്‍ദിക് പണ്ഡ്യയും ഇന്ത്യയുടെ ഏകദിന ടീമിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ടാവും.

അതേസമയം മൂന്നാം ടി20 മത്സരത്തിനിടെ പരിക്കേറ്റ വിരാട് കോലി കളിക്കുമോയെന്ന് സംശയത്തിലാണ്. മറുവശത്ത് ഏകദിനത്തില്‍ നായകനായി ജോസ് ബട്‌ലറിന്റെ ആദ്യമത്സരമാണിത്. അതോടൊപ്പം തന്നെ ജോണി ബെയര്‍‌സ്റ്റോയും ജോ റൂട്ടും ബെന്‍ സ്റ്റോക്‌സും തിരിച്ചെത്തുന്നത് ഇംഗ്ലണ്ടിന്റെ ശക്തിയാവും.

അതേസമയം ഇന്ത്യൻ നിരയിൽ രോഹിത്തിനൊപ്പം ധവാൻ ഓപ്പൺ ചെയ്യാൻ എത്തിയാൽ ഇന്ത്യക്ക് കരുത്താവുമെന്നാണ് വിലയിരുത്തൽ. കോലിയില്ലെങ്കിൽ പകരം മൂന്നാം നമ്പറിൽ ശ്രേയസ് അയ്യർ ഇറങ്ങാനാണ് സാധ്യത കൂടുതൽ. മൂന്നാം ടി20-യിലെ ഉഗ്രൻ പ്രകടനത്തിലൂടെ സൂര്യകുമാർ യാദവ് ടീമിൽ ഇടം ഉറപ്പാക്കിയിട്ടുണ്ട്. മറ്റുള്ളവർ ആരെല്ലാമാകുമെന്ന് കാത്തിരുന്നു കാണേണ്ടി വരും. ഓവലില്‍ വൈകിട്ട് അഞ്ചരയ്ക്കാണ് മത്സരം. മത്സരം സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലാവും സംപ്രേക്ഷണം ചെയ്യുക.

Leave a comment