European Football Foot Ball Top News transfer news

യുണൈറ്റഡിന്റെ ക്യാപ്റ്റനായി മഗ്വയർ തുടരും, വ്യക്തമാക്കി ടെൻ ഹാഗ്

July 11, 2022

author:

യുണൈറ്റഡിന്റെ ക്യാപ്റ്റനായി മഗ്വയർ തുടരും, വ്യക്തമാക്കി ടെൻ ഹാഗ്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നായകസ്ഥാനത്ത് നിലവിലെ ക്യാപ്റ്റനായ ഹാരി മഗ്വയർ തുടരുമെന്ന് സ്ഥിരീകരിച്ച് പുതിയ പരിശീലകനായ എറിക് ടെൻ ഹാഗ്. മുൻ അയാക്‌സ് പരിശീലകൻ ചുമതല ഏറ്റെടുത്തതോടെ കഴിഞ്ഞ സീസണിൽ മോശം പ്രകടനം നടത്തിയ താരത്തിന്റെ ക്യാപ്റ്റൻ സ്ഥാനം തെറിക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.

എന്നാൽ പരിശീലകൻ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയതോടെ അഭ്യൂഹങ്ങൾക്കെല്ലാം ഇതോടെ അവസാനമായി. പോയ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി മോശം പ്രകടനമായിരുന്നു മഗ്വയർ കാഴ്ച്ചവെച്ചത്. നിരവധി പിഴവുകൾ വരുത്തിയതെല്ലാം വൻ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. ആരാധകർ ഉൾപ്പടെ താരത്തിനെതിരെ രംഗത്തുവന്ന സാഹചര്യം പോയ സീസണിൽ കണ്ടിരുന്നു.

ഹാരി മഗ്വയർ തന്നെ ടീമിന്റെ നായകനായി തുടരുമെങ്കിലും പ്രതിരോധ നിരയിൽ ടെൻ ഹാഗ് വൻ പരിഷ്ക്കാരങ്ങൾക്കാണ് തയാറെടുക്കുന്നത്. അയാക്‌സ് താരമായ ലിസാൻഡ്രോ മാർട്ടിനസിനെ ക്ലബിലെത്തിക്കാനുള്ള നീക്കങ്ങളും യുണൈറ്റ് ആരംഭിച്ചിട്ടുണ്ട്. അർജന്റീനിയൻ താരം എത്തിയാൽ സെന്റർ ബാക്ക് റോളിൽ നിരവധി കോമ്പിനേഷനുകളാവും പരിശീലകൻ പരീക്ഷിക്കുക.

പോയ സീസണിൽ ഒട്ടും തിളങ്ങാനാവാതിരുന്ന റാഫേൽ വരാൻ പോലുള്ള ലോകോത്തര താരത്തിന് ഒരു അവസരം കൂടി ടെൻ ഹാഗ് നൽകിയേക്കും. എന്നാൽ വിക്‌ടർ ലിൻഡലോഫിന്റെ ഭാവി അനിശ്ചിതത്വത്തിലാവുകയും ചെയ്യും.

Leave a comment