European Football Foot Ball Top News transfer news

മിലൻ സ്ക്രിനിയർ പിഎസ്‌ജിയിലേക്ക്, മിലാന് 70 മില്യൺ യൂറോ കിട്ടും

July 11, 2022

author:

മിലൻ സ്ക്രിനിയർ പിഎസ്‌ജിയിലേക്ക്, മിലാന് 70 മില്യൺ യൂറോ കിട്ടും

ഇന്റർ മിലാൻ പ്രതിരോധതാരം മിലൻ സ്ക്രിനിയറിനെ സ്വന്തമാക്കുന്നതിലേക്ക് പിഎസ്‌ജി അടുത്തുവെന്ന് റിപ്പോർട്ടുകൾ പുറത്ത്. 70 മില്യൺ യൂറോയാണ് ഇരുപത്തിയേഴു കാരനായ താരത്തിനു വേണ്ടി ഫ്രഞ്ച് ക്ലബ് മുടക്കാനൊരുങ്ങുന്നത്.

പിഎസ്‌ജിയിലേക്ക് കൂടുമാറ്റം നടത്തുന്നതിനായുള്ള താരം വ്യക്തിപരമായ ധാരണയിൽ എത്തിയെന്നും റിപ്പോർട്ടുകളുണ്ട്. രുന്ന സീസണിൽ ബ്രസീലിയൻ താരം മാർക്വീനോസിനൊപ്പം ഡിഫെൻസിൽ സ്ലോവാക്യൻ താരത്തെ അണിനിരത്താനാണ് ഫ്രഞ്ച് ക്ലബിന്റെ പുതിയ നീക്കം.

സെർജിയോ റാമോസും കിംബംപെയും ഇതിനോടകം തന്നെ ടീമിലുണ്ടെങ്കിലും സ്‌ക്രിനിയറിനെ പോലൊരു താരത്തെ പിഎസ്‌ജിക്ക് ആവശ്യമായുണ്ട്. 70 മില്യൺ യൂറോയാണ് താരത്തിനായി പിഎസ്‌ജി വാഗ്‌ദാനം ചെയ്യുന്നതെങ്കിലും സാമ്പത്തിക പ്രതിസന്ധിയിലുള്ള ഇന്റർ മിലാൻ എൺപതു മില്യനാണ് ആവശ്യപ്പെടുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകളായ ചെൽസി, ടോട്ടനം ഹോട്സ്പർ എന്നിവരും താരത്തിനായി രംഗത്തുണ്ടെങ്കിലും മിലൻ സ്‌ക്രിനിയറിന് ഫ്രഞ്ച് ക്ലബിലേക്ക് ചേക്കേറാനാണ് താത്പര്യം.

പാർക്ക് ഡെസ് പ്രിൻസസിൽ ആഴ്ചയിൽ 125,000 പൗണ്ട് സാലറിയിൽ അഞ്ച് വർഷത്തെ കരാറിൽ സ്‌ക്രിനിയർ ഒപ്പുവെക്കാനും തയാറാണ്. ഇന്റർ മിലാനായി 215 മത്സരങ്ങൾ കളിച്ച പരിചയ സമ്പത്തുമായാണ് സ്ലോവാക്യൻ താരം പിഎസ്‌ജിയിലേക്ക് ചേക്കേറുക.

Leave a comment