European Football Foot Ball Top News transfer news

സാംപോളിക്ക് പകരക്കാരനെ കണ്ടെത്തി മാഴ്സെ, ഇ​ഗോർ ടുഡോർ അടുത്ത സീസണിൽ ടീമിനെ നയിക്കും

July 5, 2022

author:

സാംപോളിക്ക് പകരക്കാരനെ കണ്ടെത്തി മാഴ്സെ, ഇ​ഗോർ ടുഡോർ അടുത്ത സീസണിൽ ടീമിനെ നയിക്കും

അടുത്തിടെ ഫ്രഞ്ച് സൂപ്പർ ക്ലബ് ഒളിമ്പിക് മാഴ്സെയുടെ പരിശീലകസ്ഥാനത്ത് നിന്ന് ഒഴിഞ്ഞ ജോർജ് സാംപോളിക്ക് പകരക്കാരനെ കണ്ടെത്തി ക്ലബ്. ക്രൊയേഷ്യൻ പരിശീലകനായി ഇ​ഗോർ ടുഡോറാണ് സാംപോളിക്ക് പിൻഗാമിയായി എത്തിയിരിക്കുന്നത്.

44-കാരനായ ടുഡോർ ഇറ്റാലിയൻ ക്ലബ് ഹെല്ലസ് വെറോണയിൽ നിന്നുമാണ് ക്രൊയേഷ്യയിലെ ഹാജൂക്ക് സ്പ്ലിറ്റ്, തുർക്കിയിലെ ​ഗലാറ്റസരെ, ഇറ്റലിയിലെ തന്നെ യുഡിനിസ് തുടങ്ങിയ ക്ലബുകളേയും ടുഡോർ പരിശീലിപ്പിച്ചിട്ടുണ്ട്.കഴിഞ്ഞ സീസണിൽ ക്ലബിനൊപ്പം നടത്തിയ തകർപ്പൻ പ്രകടനമാണ് ടുഡോറിന് ഇറ്റാലിയൻ ടീമിലേക്ക് അവസരം നൽകാൻ മാഴ്സെയെ പ്രേരിപ്പിച്ചത്. കഴിഞ്ഞ സീസണിൽ ടീമിനെ ലീ​ഗിൽ രണ്ടാമതെത്തിച്ച് ചാമ്പ്യൻസ് ലീ​ഗ് യോ​ഗ്യത നേടിക്കൊടുത്ത സാംപോളി ട്രാൻസ്ഫർ കാര്യങ്ങളിൽ ക്ലബുമായി ഉടക്കിയതാണ് ടീം വിടാൻ കാരണമായത്.

Leave a comment