European Football Foot Ball Top News transfer news

സീസണിലെ ആദ്യ സൈനിംഗ് പൂർത്തിയാക്കി യുണൈറ്റഡ്, ടൈറൽ മലേഷ്യ ഇനി ചുവന്ന ചെകുത്താൻമാരുടെ കൂടെ

July 5, 2022

author:

സീസണിലെ ആദ്യ സൈനിംഗ് പൂർത്തിയാക്കി യുണൈറ്റഡ്, ടൈറൽ മലേഷ്യ ഇനി ചുവന്ന ചെകുത്താൻമാരുടെ കൂടെ

എറിക് ടെൻ ഹാഗ് യുഗത്തിലെ ആദ്യ സൈനിംഗ് പൂർത്തിയാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഡച്ച് താരമായ ലെഫ്റ്റ് ബാക്ക് ടൈറൽ മലേഷ്യയെയാണ് പ്രീമിയർ ലീഗ് വമ്പൻമാർ ടീമിലെത്തിച്ചിരിക്കുന്നത്. ഫെയ്‌നൂർഡിൽ നിന്നും 13 മില്യൺ പൌണ്ടിനാണ് യുവതാരത്തെ യുണൈറ്റഡ് റാഞ്ചിയിരിക്കുന്നത്.

ലിയോണിനൊപ്പം ചേരാൻ വാക്കാൽ സമ്മതം മൂളിയ ശേഷമാണ് ടൈറൽ മലേഷ്യയെയുടെ ട്രാൻഫർ മാഞ്ചസ്റ്റർ യുണൈറ്റഡ് ഹൈജാക്ക് ചെയ്‌തത്. നാല് വർഷത്തെ കരാറിലാണ് 22-കാരൻ യുണൈറ്റഡുമായി കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്. തുടർന്ന് കരാർ റെഡ് ഡെവിൾസിന് ഒരു വർഷം കൂടി നീട്ടാനും അവസരമുണ്ട്.

2008-ൽ ഒമ്പതാം വയസിൽ ഫെയ്‌നൂർഡിന്റെ യൂത്ത് അക്കാദമിയിൽ ചേർന്ന മലേഷ്യ കഴിഞ്ഞ 14 വർഷമായി ക്ലബിലെ സാന്നിധ്യമാണ്. ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ലൂക്ക് ഷോ, അലെക്‌സ് ടെല്ലസ് എന്നിവർക്ക് പുറമെയാണ് ടൈറൽ കൂടി എത്തുന്നത്. യുവതാരത്തിന്റെ വരവോടെ അലെക്‌സ് ടെല്ലസിനെ ക്ലബിൽ നിന്നും ഒഴിവാക്കിയേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. സ്പീഡും അക്യൂറസിയും കൊണ്ട് ഇടത് വിംഗിൽ അടുത്ത സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ടൈറൽ മലേഷ്യ വിസ്മയം തീർക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a comment