European Football Foot Ball Top News transfer news

പോച്ചെട്ടിനോയെ പരിശീലകസ്ഥാനത്തു നിന്നും പുറത്താക്കി ഫ്രഞ്ച് ക്ലബായ പിഎസ്‌ജി

July 5, 2022

author:

പോച്ചെട്ടിനോയെ പരിശീലകസ്ഥാനത്തു നിന്നും പുറത്താക്കി ഫ്രഞ്ച് ക്ലബായ പിഎസ്‌ജി

മൗറീസിയോ പോച്ചെട്ടിനോയെ പരിശീലകസ്ഥാനത്തു നിന്നും പുറത്താക്കി ഫ്രഞ്ച് ക്ലബായ പിഎസ്‌ജി. ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനമാണ് ഫ്രഞ്ച് ടീം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. അർജന്റീനിയൻ പരിശീലകൻ ക്ലബിൽ നിന്നും ഒഴിവാക്കപ്പെടുമെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ സ്ഥിരീകരിക്കപ്പെട്ടതാണെങ്കിലും ഇപ്പോഴാണ് ഇക്കാര്യം പിഎസ്‌ജി ഔദ്യോഗികമായി അറിയിക്കുന്നത്.

2020-21 സീസണിനിടെ തോമസ് ടുഷെലിനു പകരക്കാരനായി പിഎസ്‌ജി പരിശീലകസ്ഥാനം ഏറ്റെടുത്ത പോച്ചട്ടിനോ ആ സീസണിൽ ഫ്രഞ്ച് കപ്പ് കിരീടം മാത്രമാണ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ മെസി, നെയ്‌മർ, എമബാപ്പെ തുടങ്ങിയ വൻതാരനിര ഉണ്ടായിരുന്നെങ്കിലും ചാമ്പ്യൻസ് ലീഗ് നേടാനാവാതിരുന്നതാണ് പോച്ചെട്ടിനോയ്ക്ക് തിരിച്ചടിയായത്.

പോച്ചട്ടിനോ സ്ഥാനമേറ്റെടുത്ത ആദ്യത്തെ സീസണിൽ ലില്ലെയുടെ പരിശീലകനായി ടീമിന് ഫ്രഞ്ച് ലീഗ് സമ്മാനിച്ച ക്രിസ്റ്റഫെ ഗാൾട്ടിയറാണ് ഇനി പിഎസ്‌ജിയെ നയിക്കുക. ഇക്കാര്യം ക്ലബ് വരും ദിവസം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് അറിയാൻ കഴിയുന്നത്.

Leave a comment