Tennis Top News Wimbledon

വിംബിൾഡൺ: മിക്‌സഡ് ഡബിൾസിൽ സാനിയ-പാവിച്ച് സഖ്യം സെമിയിൽ

July 5, 2022

author:

വിംബിൾഡൺ: മിക്‌സഡ് ഡബിൾസിൽ സാനിയ-പാവിച്ച് സഖ്യം സെമിയിൽ

വിംബിള്‍ഡണ്‍ മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-ക്രൊയേഷ്യയുടെ മേറ്റ് പാവിച്ച് സഖ്യം സെമി ഫൈനലിൽ പ്രവേശിച്ചു. മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് സാനിയ-പാവിച്ച് സഖ്യം ഓസ്‌ട്രേലിയയുടെ ജോണ്‍ പിയേഴ്‌സ്-കാനഡയുടെ ഗബ്രിയേല ഡബ്രോവ്‌സ്‌കി എന്നിവരെ കീഴടക്കിയത്. സ്‌കോര്‍: 6-4, 3-6, 7-5.

സാനിയയുടെ കരിയറിലെ അവസാന വിംബിള്‍ഡണ്‍ ടൂര്‍ണമെന്റാണിത്. ആദ്യമായാണ് സാനിയ വിംബിള്‍ഡണ്‍ മിക്‌സഡ് ഡബിള്‍സിന്റെ സെമി ഫൈനലില്‍ പ്രവേശിക്കുന്നത്. പക്ഷേ വനിതാ ഡബിള്‍സില്‍ പങ്കെടുത്ത സാനിയ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. രണ്ടാം സീഡായ ഡിസൈറേ ക്രോസിക്ക്- നീല്‍ സ്‌കുപ്‌സ്‌കി സഖ്യമോ ഏഴാം സീഡായ യെലേന ഒസ്റ്റപെങ്കോ-റോബര്‍ട്ട് ഫറ സഖ്യമോ ആയിരിക്കും ഇന്തോ-ക്രൊയേഷ്യന്‍ സഖ്യമായ സാനിയ-പാവിച്ചിന്റെ എതിരാളികൾ.

Leave a comment