Cricket Cricket-International Top News

ഐസിസി ടി20 റാങ്കിംഗില്‍ ഏറ്റവും കൂടുതല്‍ സമയം ഒന്നാം സ്ഥാനത്തിരിക്കുന്ന റെക്കോര്‍ഡ് സ്വന്തമാക്കി ബാബര്‍ അസം

June 29, 2022

author:

ഐസിസി ടി20 റാങ്കിംഗില്‍ ഏറ്റവും കൂടുതല്‍ സമയം ഒന്നാം സ്ഥാനത്തിരിക്കുന്ന റെക്കോര്‍ഡ് സ്വന്തമാക്കി ബാബര്‍ അസം

മുന്‍ ഇന്ത്യന്‍ നായകൻ വിരാട് കോലിയെ പിന്തള്ളി ഐസിസി ടി20 റാങ്കിംഗില്‍ ഏറ്റവും കൂടുതല്‍ സമയം ഒന്നാം സ്ഥാനത്തിരിക്കുന്ന റെക്കോര്‍ഡ് സ്വന്തമാക്കി പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. 1013 ദിവസം കോലി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന റെക്കോർഡാണ് അസം മറികടന്നത്.

അതേസമയം ഇഷാൻ കിഷനെ മാറ്റിനിർത്തിയാൽ ഇന്ത്യയുടെ ഒരു ബാറ്റിംഗ് താരത്തിനു പോലും ആദ്യ പത്തിൽ ഇടം കണ്ടെത്താനായിട്ടില്ല. പുതിയ ഐസിസി ടി20 റാങ്കിംഗിൽ ഇന്ത്യന്‍ ഓപ്പണര്‍ ഇഷാന്‍ കിഷന് ഒരു സ്ഥാനം നഷ്ടമായി ഏഴാം സ്ഥാനത്തായി. ബോളിംഗ് നിരയിലും ആദ്യ പത്തിൽ ഇന്ത്യൻ താരങ്ങളുടെ ഒരു പേരുപോലുമില്ല.

ടെസ്റ്റ് ബാറ്റ്സ്മാൻമാരുടെ റാങ്കിംഗില്‍ ഒന്ന് മുതല്‍ പത്തുവരെ മാറ്റമില്ലാതെ തുടരുന്നു. 899 പോയിന്റുള്ള ജോ റൂട്ടാണ് ഒന്നാമത്. ഏഴ് പോയിന്റ് വ്യത്യാസത്തില്‍ മര്‍നസ് ലബുഷെയ്ന്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. എട്ടാം സ്ഥാനത്ത് രോഹിത് ശര്‍മ്മയും പത്താമനായി വിരാട് കോലി എന്നിവരാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍.

Leave a comment