Cricket Cricket-International Top News

രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഓയിൻ മോർഗൻ

June 28, 2022

author:

രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഓയിൻ മോർഗൻ

രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഏകദിന, ടി20 നായകൻ ഓയിൻ മോർഗൻ. മോശം ഫോമും ആരോഗ്യ പ്രശ്‌നങ്ങളും അലട്ടുന്നതിനാലാണ് താരം വിരമിക്കൽ തീരുമാനം എടുത്തിരിക്കുന്നത്. 2015 ലോകകപ്പിലെ മോശം പ്രകടനത്തിനു ശേഷം ഇംഗ്ലണ്ട് നിശ്ചിത ഓവര്‍ ടീമിന്റെ മുഖച്ഛായ തന്നെ മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരം കൂടിയാണ് മോര്‍ഗന്‍.

2014-ൽ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തതിന് ശേഷം ഇംഗ്ലണ്ടിന്റെ പല നേട്ടങ്ങൾക്കും മുന്നിൽ നിന്നു നയിക്കാൻ ഓയിന്‍ മോര്‍ഗന് സാധിച്ചിട്ടുണ്ട്. 2015 ലോകകപ്പിൽ ടീം ലീഗ് ഘട്ടത്തിൽ നിന്ന് പുറത്തായെങ്കിലും പിന്നീട് വൈറ്റ്-ബോൾ ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെ സമീപനം മാറുന്നതിനാണ് ക്രിക്കറ്റ് ലോകം സാക്ഷിയായത്.

2019-ൽ സ്വന്തം തട്ടകത്തിൽ നടന്ന ആദ്യത്തെ 50 ഓവർ ലോകകപ്പ് ട്രോഫിയിലേക്ക് രാജ്യത്തെ നയിച്ചാണ് തന്റെ തീരുമാനങ്ങൾ ശരിയാണെന്ന് മോർഗൻ തെളിയിച്ചത്. 2009-ല്‍ അയര്‍ലന്‍ഡ് ടീമില്‍ നിന്ന് ഇംഗ്ലണ്ട് ടീമിലെത്തിയ മോര്‍ഗന്‍ ഏകദിനത്തില്‍ 248 മത്സരങ്ങളില്‍ 7701 റണ്‍സും 115 ടി20 മത്സരങ്ങളില്‍ 2548 റണ്‍സും നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകനായിട്ടുള്ള മോര്‍ഗന്‍ 83 മത്സരങ്ങളില്‍ 1405 റണ്‍സടിച്ചു കൂട്ടി.

Leave a comment

Your email address will not be published. Required fields are marked *