Foot Ball ISL Top News transfer news

ഫാളോ ഡി​യാഗ്നെ ടീമിലെത്തിച്ച് ഐഎസ്എൽ ക്ലബ് ചെന്നൈയിൻ എഫ്‌സി

June 27, 2022

author:

ഫാളോ ഡി​യാഗ്നെ ടീമിലെത്തിച്ച് ഐഎസ്എൽ ക്ലബ് ചെന്നൈയിൻ എഫ്‌സി

പ്രതിരോധ താരം ഫാളോ ഡി​യാഗ്നെയെ ടീമിലെത്തിച്ച് ഐഎസ്എൽ ക്ലബ് ചെന്നൈയിൻ എഫ്‌സി. സീസണിലെ ടീമിന്റെ ആദ്യ വിദേശ താരമാണിത്. ഇപ്പോഴത്തെ ചെന്നൈയിൻ പരിശീലകൻ തോമസ് ബർദാറിച്ചിന് കീഴിൽ വ്ലാസ്നിയ ഷ്കോദറിനായി പന്തുതട്ടിയതാണ് ആഫ്രിക്കൻ താരത്തിന് ഇന്ത്യൻ സൂപ്പർ ലീ​ഗിലേക്കുള്ള വഴി തുറന്നത്.

യൂറോപ്യൻ ക്ലബ് ഫുട്ബോളിൽ ഒന്നരപതിറ്റാണ്ടോളം നീണ്ട പരിചയസമ്പത്തുമായാണ് ഡി​യാഗ്നെ ചെന്നൈയിനിലേക്കെത്തുന്നത് എന്നതു തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. സെന​ഗലീസ് താരമായ 32-കാരനായ ഡി​യാഗ്നെ ഫ്രാൻസ്, ജർമനി, തുർക്കി, അൽബേനിയ തുടങ്ങിയ രാജ്യങ്ങളിൽ ക്ലബ് ഫുട്ബോൾ കളിച്ചിട്ടുണ്ട്. അതേസമയം സെന​ഗൽ ദേശീയ ടീമിനായി മൂന്ന് മത്സരങ്ങൾ കളിച്ചു. ഫ്രാൻസിലെ മെറ്റ്സിലൂടെ കരിയർ തുടങ്ങിയ ഡി​യാഗ്നെ, ഫ്രെയ്ബെർ​ഗ്, വെർഡർ ബ്രെമൻ എന്നീ ക്ലബുകൾക്കായാണ് ജർമനിയിലെ ബുന്ദസ്‌ലി​ഗയിൽ പന്തുതട്ടിയത്.

Leave a comment