European Football Foot Ball Top News transfer news

സ്വെൻ ബോട്ട്‌മാനുമായി കരാറിലെത്തി ന്യൂകാസിൽ യുണൈറ്റഡ്

June 25, 2022

author:

സ്വെൻ ബോട്ട്‌മാനുമായി കരാറിലെത്തി ന്യൂകാസിൽ യുണൈറ്റഡ്

നെതർലൻഡ്‌സ് അണ്ടർ 21 ഡിഫൻഡർ സ്വെൻ ബോട്ട്‌മാനുമായി കരാറിലെത്തി ന്യൂകാസിൽ യുണൈറ്റഡ്. ഫ്രഞ്ച് ലീഗ് ടീമായ ലില്ലെയിൽ നിന്നും 30 മില്യൺ പൗണ്ടിനാണ് താരത്തെ ടീം സ്വന്തമാക്കിയിരിക്കുന്നത്. ജനുവരിയിൽ ബോട്ട്മാനെ സൈൻ ചെയ്യാൻ ശ്രമിച്ചിരുന്നെങ്കിലും അന്ന് കരാർ ധാരണയിലെത്താൻ പ്രീമിയർ ലീഗ് ടീമിന് സാധിച്ചിരുന്നില്ല.

അന്ന് ഇറ്റലിയൻ ടീമായ എസി മിലാനിൽ നിന്ന് കടുത്ത മത്സരവും ന്യൂകാസിൽ നേരിടുകയും ചെയ്തു., കഴിഞ്ഞ നവംബറിൽ ക്ലബിന്റെ ചുമതലയേറ്റതിന് ശേഷം എഡ്ഡി ഹോവ് തന്റെ പ്രതിരോധ നിര ശക്തിപ്പെടുത്താനാണ് ആദ്യം നീക്കങ്ങൾ ആരംഭിച്ചത്. തൽഫലമായി ജനുവരിയിൽ ഇംഗ്ലണ്ടിന്റെ ഫുൾ ബാക്ക് കീറൻ ട്രിപ്പിയറിനെയും ബ്രൈറ്റൺ സെന്റർ ബാക്ക് ഡാൻ ബേണിനെയും സൈൻ ചെയ്തു.

ലെഫ്റ്റ് ബാക്ക് മാറ്റ് ടാർഗെറ്റും ആസ്റ്റൺ വില്ലയിൽ നിന്ന് ലോണിൽ എത്തി.ഈ നീക്കം പിന്നീട് സ്ഥിരമാക്കി. ഈ നിരയിലേക്കാണ് ഇപ്പോൾ സ്വെൻ ബോട്ട്‌മാനും എത്തുന്നത്. ബോട്ട്മാൻ അടുത്തയാഴ്ച്ച മെഡിക്കലിനായും കരാർ ഒപ്പിടാനുമായി ഇംഗ്ലണ്ടിലേക്ക് എത്തും.

Leave a comment