European Football Foot Ball Top News transfer news

നിക്ക് പോപ്പിനെ ടീമിലെത്തിച്ച് ന്യൂകാസിൽ യുണൈറ്റഡ്

June 25, 2022

author:

നിക്ക് പോപ്പിനെ ടീമിലെത്തിച്ച് ന്യൂകാസിൽ യുണൈറ്റഡ്

കഴിഞ്ഞ വർഷം സൗദി അറേബ്യൻ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പുതിയ ഉടമകൾ ക്ലബിനെ ഏറ്റെടുത്തതിനു പിന്നാലെ ട്രാൻസ്ഫർ വിൻഡോയിൽ പണം വാരിയെറിഞ്ഞ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ ന്യൂകാസിൽ യുണൈറ്റഡ്. ഡിവിഷൻ വണ്ണിലേക്ക് തരംതാഴ്ത്തപ്പെട്ട ബേൺലിയുടെ സൂപ്പർഗോളിയായ നിക്ക് പോപ്പിനെ ടീമിലെത്തിച്ചാണ് ന്യൂകാസിലിന്റെ പുതിയ നീക്കം.

നാല് വർഷത്തെ കരാറിലാണ് ഇം​ഗ്ലീഷ് ​ഗോളി എഡ്ഡി ഹൗവിന്റെ ടീമിന്റെ ​ഗോൾവല കാക്കാനെത്തുന്നത്. 2016-ലാണ് പോപ്പ് ബേൺലിയിലെത്തുന്നത്. തുടർന്ന് ക്ലബിനായി 150-ലേറ മത്സരങ്ങൾ പോപ്പ് ​ഗോൾവല കാത്തു. 2019-20 സീസണിലെ പിഎഫ്എയുടെ പ്രീമിയർ ലീ​ഗ് ടീം ഓഫ് ദ ഇയറിൽ ഇടം പിടിച്ചിട്ടുണ്ട് പോപ്പ്.

ഇതുവരെ എട്ട് തവണ ഇം​ഗ്ലണ്ട് ദേശീയ ടീം ജേഴ്സിയും പോപ്പ് അണിഞ്ഞിട്ടുണ്ട്. വരുന്ന സീസണിൽ യൂറോപ്യൻ ടൂർണമെന്റുകളിലേക്ക് യോഗ്യത നേടുകയാണ് ന്യൂകാസിലിന്റെ പ്രധാന ലക്ഷ്യം. അതിനായുള്ള നീക്കങ്ങളാണ് ടീം ട്രാൻസ്ഫർ വിൻഡോയിലൂടെ കൈയെത്തി പിടിക്കുന്നത്.

Leave a comment