European Football Foot Ball Top News transfer news

ഗബ്രിയേല്‍ ജെസൂസിനെ തങ്ങളുടെ തട്ടകത്തിലെത്തിച്ച് ആഴ്‌സണൽ

June 25, 2022

author:

ഗബ്രിയേല്‍ ജെസൂസിനെ തങ്ങളുടെ തട്ടകത്തിലെത്തിച്ച് ആഴ്‌സണൽ

മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്നേറ്റതാരം ഗബ്രിയേല്‍ ജെസൂസിനെ തങ്ങളുടെ തട്ടകത്തിലെത്തിച്ച് ആഴ്‌സണൽ. സിറ്റിയുടെ മുന്നേറ്റതാരവുമായി മിക്കൽ അർട്ടേറ്റയുടെ ഗണ്ണേഴ്‌സ് ധാരണയായിട്ടുണ്ട്. 45 മില്യണ്‍ യൂറോ മുടക്കിയാണ് ആഴ്‌സണല്‍ ബ്രസീല്‍ താരത്തെ ടീമിലെത്തിക്കുന്നത്.

കഴിഞ്ഞ സീസണില്‍ സിറ്റിയില്‍ വേണ്ടത്ര മികവ് പുറത്തെടുക്കാന്‍ ജെസൂസിന് സാധിച്ചിരുന്നില്ല. താരങ്ങളാല്‍ നിറഞ്ഞ സിറ്റി നിരയില്‍ ബ്രസീലിയൻ പലപ്പോഴും ബെഞ്ചിലായിരുന്നു സ്ഥാനം. ഔബമെയങ് ബാഴ്‌സലോണയിലേക്ക് പോയശേഷം ആഴ്‌സനല്‍ മികച്ച ഒരു ഫോര്‍വേര്‍ഡിനെ തേടുകയായിരുന്നു. പ്രീമിയർ ലീഗിൽ പരിചയ സമ്പത്തുള്ള ജെസൂസ് ടീമിലെത്തുന്നതോടെ ആഴ്‌സണല്‍ മുന്നേറ്റനിര ശക്തമാകും.

ഇനി താരവുമായി വ്യക്തിഗത കരാറും മറ്റു കാര്യങ്ങളിലുമാണ് ധാരണയിൽ എത്താനുള്ളത് അതു കൂടി പൂർത്തിയായാൽ ട്രാൻസ്‌ഫർ ഔദ്യോഗികമായി ആഴ്‌സണൽ പ്രഖ്യാപിക്കും. 2016-17 സീസണിൽ മാഞ്ചസ്റ്റർ സിറ്റിയിലെത്തിയെ ഗബ്രിയേൽ ജെസൂസ് ഇതുവരെ ക്ലബിനു വേണ്ടി 58 ഗോളുകളും 29 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

മാഞ്ചെസ്റ്റര്‍ സിറ്റിയുടെ മുന്നേറ്റതാരം ഗബ്രിയേല്‍ ജെസൂസിനെ തങ്ങളുടെ തട്ടകത്തിലെത്തിച്ച് ആഴ്‌സണൽ. സിറ്റിയുടെ മുന്നേറ്റതാരവുമായി മിക്കൽ അർട്ടേറ്റയുടെ ഗണ്ണേഴ്‌സ് ധാരണയായിട്ടുണ്ട്. 45 മില്യണ്‍ യൂറോ മുടക്കിയാണ് ആഴ്‌സണല്‍ ബ്രസീല്‍ താരത്തെ ടീമിലെത്തിക്കുന്നത്.

കഴിഞ്ഞ സീസണില്‍ സിറ്റിയില്‍ വേണ്ടത്ര മികവ് പുറത്തെടുക്കാന്‍ ജെസൂസിന് സാധിച്ചിരുന്നില്ല. താരങ്ങളാല്‍ നിറഞ്ഞ സിറ്റി നിരയില്‍ ബ്രസീലിയൻ പലപ്പോഴും ബെഞ്ചിലായിരുന്നു സ്ഥാനം. ഔബമെയങ് ബാഴ്‌സലോണയിലേക്ക് പോയശേഷം ആഴ്‌സനല്‍ മികച്ച ഒരു ഫോര്‍വേര്‍ഡിനെ തേടുകയായിരുന്നു. പ്രീമിയർ ലീഗിൽ പരിചയ സമ്പത്തുള്ള ജെസൂസ് ടീമിലെത്തുന്നതോടെ ആഴ്‌സണല്‍ മുന്നേറ്റനിര ശക്തമാകും.

ഇനി താരവുമായി വ്യക്തിഗത കരാറും മറ്റു കാര്യങ്ങളിലുമാണ് ധാരണയിൽ എത്താനുള്ളത് അതു കൂടി പൂർത്തിയായാൽ ട്രാൻസ്‌ഫർ ഔദ്യോഗികമായി ആഴ്‌സണൽ പ്രഖ്യാപിക്കും. 2016-17 സീസണിൽ മാഞ്ചസ്റ്റർ സിറ്റിയിലെത്തിയെ ഗബ്രിയേൽ ജെസൂസ് ഇതുവരെ ക്ലബിനു വേണ്ടി 58 ഗോളുകളും 29 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

Leave a comment