Cricket Cricket-International Top News

ടെസ്റ്റിൽ അപൂർവ റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സ്

June 25, 2022

author:

ടെസ്റ്റിൽ അപൂർവ റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സ്

ടെസ്റ്റ് ക്രിക്കറ്റില്‍ അപൂർവ റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സ്. ടെസ്റ്റില്‍ 100 വിക്കറ്റും 100 സിക്‌സും തികയ്ക്കുന്ന ആദ്യ ക്രിക്കറ്ററെന്ന നേട്ടമാണ് സ്‌റ്റോക്‌സ് നേടിയിരിക്കുന്നത്. ലീഡ്‌സില്‍ ന്യൂസീലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിനിടെയാണ് താരത്തിന്റെ ഈ നേട്ടം. 81 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി സ്‌റ്റോക്‌സ് ഇതുവരെ 177 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.

മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സില്‍ താരം 13 പന്തില്‍ നിന്ന് ഒരു സിക്‌സും രണ്ട് ഫോറുമടക്കം 18 റണ്‍സെടുത്തിരുന്നു. ഈ സിക്‌സോടെ താരം ടെസ്റ്റ് കരിയറില്‍ 100 സിക്‌സറുകളെന്ന നേട്ടത്തിലെത്തി. അതേസമയം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരങ്ങളില്‍ രണ്ടാം സ്ഥാനത്തെത്താനും സ്‌റ്റോക്ക്‌സിനായി. 176 ഇന്നിംഗ്സുകളില്‍ നിന്ന് 107 സിക്‌സ് നേടിയ മുന്‍ കിവീസ് താരവും ഇപ്പോഴത്തെ ഇംഗ്ലണ്ട് പരിശീലകനുമായ ബ്രണ്ടന്‍ മക്കല്ലമാണ് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരം.

137 മത്സരങ്ങളില്‍ നിന്ന് 100 സിക്‌സറുകളുമായി മുന്‍ ഓസ്‌ട്രേലിയന്‍ താരം ആദം ഗില്‍ക്രിസ്റ്റ് രണ്ടാമതുണ്ട്. 151 ഇന്നിംഗ്സുകളില്‍ നിന്ന് 100 സിക്‌സറുകളുള്ള സ്‌റ്റോക്‌സ് ഗില്ലിക്കൊപ്പം രണ്ടാം സ്ഥാനം പങ്കിടുന്നു.

Leave a comment

Your email address will not be published. Required fields are marked *