Foot Ball ISL Top News transfer news

ആല്‍വാരോ വാസ്‌ക്വസിനെ സ്വന്തമാക്കി എഫ്‌സി ഗോവ

June 25, 2022

author:

ആല്‍വാരോ വാസ്‌ക്വസിനെ സ്വന്തമാക്കി എഫ്‌സി ഗോവ

കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും പടിയിറങ്ങിയ സ്‌ട്രൈക്കര്‍ ആല്‍വാരോ വാസ്‌ക്വസിനെ സ്വന്തമാക്കി എഫ്‌സി ഗോവ. രണ്ടു വര്‍ഷത്തെ കരാറിലാണ് സ്പാനിഷ് താരത്തെ ഗോവ ക്ലബിലെത്തിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ മഞ്ഞപ്പടയ്ക്കായി 23 മത്സരങ്ങൾ കളിച്ച വാസ്‌ക്വസ് എട്ടു തവണയാണ് വലകുലുക്കിയത്.

മികച്ച ഡ്രിബിളിങ്ങിലൂടെയും പാസിംഗ് ഗെയിമിലൂടെയുമെല്ലാം വാസ്‌ക്വസ് പോയ സീസണിൽ ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. വരാനിരിക്കുന്ന സീസണില്‍ ഗോവ മികച്ച പ്രകടനം പുറത്തെടുക്കും. വലിയ പദ്ധതികളാണ് ഗോവ മുന്നോട്ട് വെയ്ക്കുന്നത്. എനിക്ക് ഇവിടെ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഗോവയിലേക്കുള്ള കൂടുമാറ്റം നടത്തിയ വാസ്‌ക്വസ് പറഞ്ഞു.

ഗെറ്റാഫെയ്ക്കും സ്വാന്‍സിയ്ക്കുമെല്ലാം വേണ്ടി പന്തുതട്ടിയ വാസ്‌ക്വെസ് ആകെ 12 ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങളും 150 ലാ ലിഗ മത്സരങ്ങളും കളിച്ചു. 31 കാരനായ വാസ്‌ക്വസ് 2005 എസ്പാന്യോളിന്റെ യൂത്ത് ടീമിലൂടെയാണ് പ്രഫഷണല്‍ ഫുട്‌ബോള്‍ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.

Leave a comment