Foot Ball ISL Top News transfer news

ബ്ലാസ്റ്റേഴ്‌സിൽ നിന്നും പടിയിറങ്ങി ബോസ്നിയൻ താരം എനസ് സിപോവിച്ച്

June 24, 2022

author:

ബ്ലാസ്റ്റേഴ്‌സിൽ നിന്നും പടിയിറങ്ങി ബോസ്നിയൻ താരം എനസ് സിപോവിച്ച്

കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും പടിയിറങ്ങി ബോസ്നിയൻ താരം എനസ് സിപോവിച്ച്. ഒരു വർഷത്തെ സേവനത്തിന് ശേഷമാണ് താരം ടീം വിടുന്നത്. 2020-21 സീസണിൽ ചെന്നൈയിൻ എഫ് സിയുടെ താരമായിരുന്ന സിപോവിച്ച്, കഴിഞ്ഞ സീസണ് മുന്നോടിയായിട്ടായിരുന്നു ഒരു വർഷ കരാറിൽ ബ്ലാസ്റ്റേഴ്സിലെത്തിയത്.

പോയ സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു സിപോവിച്ച് 31-കാരനായ താരം കഴിഞ്ഞ സീസണിൽ മഞ്ഞപ്പട്ക്കായി 14 മത്സരങ്ങളിലാണ് ബൂട്ടണിഞ്ഞത്. പ്രതിരോധതാരമായി കളിക്കുന്ന സിപോവിച്ച് ക്ലബിനായി ഒരു ഗോളും നേടിയിരുന്നു. താരത്തിന് നന്ദിയറിയിച്ച് കേരള ബ്ലാസ്റ്റേഴ്സ് ട്വീറ്റ് ചെയ്‌താണ് ക്ലബ് വിട്ട കാര്യം വെളിപ്പെടുത്തിയത്.

അതിവേഗം ആരാധകരുടെ പ്രിയ താരങ്ങളിലൊരാളായി മാറിയ സിപോ ഈസ്റ്റ് ബെംഗാളിനെതിരായ മത്സരത്തിൽ ഗോൾ നേടിയതിന് ശേഷം നടത്തിയ പുഷ്പ മോഡൽ ആഘോഷം ഫുട്ബോൾ ലോകത്ത് വൈറലായി മാറിയിരുന്നു. സിപോയ്ക്ക് പുറമേ കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന അൽവാരോ വാസ്ക്വസ്, വിൻസി ബാരറ്റോ, ചെഞ്ചോ ഗിൽഷൻ, ആൽബിനോ ഗോമസ്, സെയ്ത്യാസെൻ സിംഗ് എന്നിവരും ബ്ലാസ്റ്റേഴ്സിൽ നിന്നും പടിയിറങ്ങിയിരുന്നു

Leave a comment