European Football Foot Ball Top News transfer news

ഫ്രാങ്ക്ഫർട്ടിലേക്ക് ചേക്കേറി മാരിയോ ഗോട്ട്സെ, ഔദ്യോഗിക പ്രഖ്യാപനം എത്തി

June 22, 2022

author:

ഫ്രാങ്ക്ഫർട്ടിലേക്ക് ചേക്കേറി മാരിയോ ഗോട്ട്സെ, ഔദ്യോഗിക പ്രഖ്യാപനം എത്തി

2014 ലോകകപ്പിൽ വിജയ ഗോൾ നേടിയ ജർമനിയുടെ മാരിയോ ഗോട്ട്സെ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബുന്ദസ്‌ലി​ഗയിലേക്ക് തിരിച്ചെത്തുന്നു. ഹോളണ്ടിലെ പിഎസ്‌വി എയ്ന്തോവനിൽ നിന്നുമാണ് താരം എയിൻട്രാച്ച് ഫ്രാങ്ക്ഫർട്ടിലേക്ക് കൂടുമാറ്റം നടത്തിയിരിക്കുന്നത്.

താരവുമായി കരാറിലെത്തിയതിന്റെ ഔദ്യോഗിക പ്രഖ്യാപനവും എയിൻട്രാച്ച് നടത്തിയിട്ടുണ്ട്. 30-കാരനായ ​ഗോട്ട്സെ അറ്റാക്കിങ് മിഡ്ഫീൽഡറായും ഫോർവേഡായും കളിക്കുന്ന താരമാണ്. ഫ്രാങ്ക്ഫർട്ടിനു പുറെ പോർച്ചു​ഗീസ് ക്ലബ് ബെൻഫിക്ക, അമേരിക്കൻ ക്ലബ് ഇന്റർ മയാമി എന്നീ ടീമുകളും ഗോട്ട്സെയുടെ പിന്നാലെയുണ്ടായിരുന്നെങ്കിലും ഒരിടവേളയ്ക്കു ശേഷം ജർമനിയിലേക്ക് മടങ്ങനാണ് താരം തീരുമാനിച്ചത്.

Image

നാല് ദശലക്ഷം യൂറോ എന്ന ട്രാൻസ്ഫർ തുകയ്ക്കാണ് ഫ്രാങ്ക്ഫർട്ട് ​ഗോട്ട്സെയെ സ്വന്തമാക്കിയിരിക്കുന്നത്. ജർമൻ ക്ലബുകളായ ബയേൺ മ്യൂണിച്ച് ബൊറൂസിയ ഡോർട്ട്മുണ്ട് എന്നിവർക്കായി കളിച്ച ​ഗോട്ട്സെ, 2020-ലാണ് ആദ്യമായി ജർമനി വിടുന്നത്. പിഎസ്‌വിയുടെ ഭാ​ഗമായ താരത്തിന് നിലവിൽ 2024 വരെ ക്ലബുമായി കരാറുണ്ടായിരുന്നു.

 

Leave a comment