Cricket Cricket-International Top News

രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര കളിക്കാൻ പാകിസ്ഥാൻ ശ്രീലങ്കയിലേക്ക്

June 22, 2022

author:

രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര കളിക്കാൻ പാകിസ്ഥാൻ ശ്രീലങ്കയിലേക്ക്

ജൂലൈയിൽ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര കളിക്കാൻ പാകിസ്ഥാൻ പുരുഷ ടീം ശ്രീലങ്കയിൽ പര്യടനം നടത്തുമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ സ്ഥിരീകരണം. പരമ്പരയിലെ ആദ്യ ടെസ്റ്റ് ജൂലൈ 16 മുതൽ 20 വരെ ഗാലെ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലും രണ്ടാം ടെസ്റ്റ് ജൂലൈ 24 ന് കൊളംബോയിലെ ആർ പ്രേമദാസ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലും ആരംഭിക്കും.

ജൂലൈ ആറിന് ശ്രീലങ്കയിൽ എത്തുന്ന പാകിസ്ഥാൻ ജൂലൈ 11 ന് ആരംഭിക്കുന്ന കൊളംബോയിൽ ത്രിദിന സന്നാഹ മത്സരവും കളിക്കും. 2021-23 ഐസിസി പുരുഷ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിന്റെ ഭാഗമാണ് ഈ പരമ്പര. 2015 ലാണ് പാകിസ്ഥാൻ അവസാനമായി ശ്രീലങ്കയിൽ പര്യടനം നടത്തിയത്. മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര അന്ന് 2-1 ന് സ്വന്തമാക്കിയിരുന്നു. ആ പര്യടനത്തിൽ പാകിസ്ഥാൻ പരിമിത ഓവർ മത്സരങ്ങളും കളിച്ചിരുന്നു.

നിലവിൽ ഓസ്ട്രേലിയയ്ക്ക് എതിരായ ഏകദിന പരമ്പര സ്വന്തമാക്കി അപാര ഫോമിലാണ് ശ്രീലങ്ക. ടി20 പരമ്പര സ്വന്തം നാട്ടിൽ കൈവിട്ടങ്കിലും ഓസീസിനെതിരെ ഏകദിന പരമ്പര നേടാനായത് ടീമിന് ആത്മവിശ്വാസം നൽകിയിട്ടുണ്ട്.

Leave a comment