Cricket Cricket-International Top News

സന്നാഹ മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിലേക്ക് ആർ അശ്വിൻ എത്തും

June 22, 2022

author:

സന്നാഹ മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിലേക്ക് ആർ അശ്വിൻ എത്തും

സന്നാഹ മത്സരത്തിന് മുന്നോടിയായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ ടീമിനൊപ്പം ആർ അശ്വിൻ ചേരുമെന്ന് സ്ഥിരീകരണം. കൊവിഡി പോസിറ്റീവായതിനെ തുടർന്ന് ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ പങ്കെടുക്കാനായി ഇന്ത്യൻ ടീമിനൊപ്പം താരത്തിന് യാത്ര തിരിക്കാനായിരുന്നില്ല.

രോഗബാധിതനായ അശ്വിന്‍ നിലവില്‍ ഐസൊലേഷനില്‍ പ്രവേശിച്ചിട്ടുണ്ട്. എങ്കിലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ അശ്വിന് കളിക്കാനാകുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്ക് ശേഷം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവര്‍ ലണ്ടനിലെത്തിയിട്ടുണ്ട്.

അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിട്ടുനില്‍ക്കുകയാണ്. അഞ്ചാം മത്സരത്തില്‍ സമനില നേടിയാല്‍പ്പോലും ഇന്ത്യ പരമ്പര സ്വന്തമാക്കും. ഇംഗ്ലണ്ടിനെതിരായ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയിലെ അഞ്ചാം ടെസ്റ്റ് കോവിഡ്മൂലം നീട്ടിവെച്ചിരുന്നു. ഈ മത്സരം ജൂലായ് ഒന്നുമുതല്‍ അഞ്ചുവരെ നടക്കും. മറ്റ് ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഇതിനോടകം ലണ്ടനിലെത്തിയിട്ടുണ്ട്.

Leave a comment