Cricket Cricket-International Top News

കൗണ്ടി ക്രിക്കറ്റിലേക്ക് വാഷിംഗ്ടൺ സുന്ദറും, പാഡണിയുന്നത് ലങ്കാഷെയറിനു വേണ്ടി

June 22, 2022
Washington Sundar

author:

കൗണ്ടി ക്രിക്കറ്റിലേക്ക് വാഷിംഗ്ടൺ സുന്ദറും, പാഡണിയുന്നത് ലങ്കാഷെയറിനു വേണ്ടി

ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിന്റെ നിലവിലെ സീസണിലേക്ക് ഇന്ത്യൻ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിനെ എത്തിച്ച് ലങ്കാഷെയർ. പരിക്ക് കാരണം കുറച്ചുകാലമായി കളിക്കളത്തിൽ നിന്ന് വിട്ടുനിന്ന സുന്ദർ ഇപ്പോൾ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ പുനരധിവാസത്തിന് ശേഷം കളിക്കളത്തിലേക്ക് മടങ്ങിവരാൻ തയാറെടുത്തുകൊണ്ടിരിക്കുകയാണ്.

ഏകദിന ടൂർണമെന്റിന്റെ മുഴുവൻ മത്സരങ്ങളിലും ഇന്ത്യൻ ഓൾറൗണ്ടർ ലഭ്യമാകുമെന്ന് ലങ്കാഷെയർ അറിയിച്ചു. നിലവിൽ കൗണ്ടി ചാമ്പ്യൻഷിപ്പ് ഡിവിഷൻ വൺ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ലങ്കാഷെയർ. ആദ്യമായി കൗണ്ടി ക്രിക്കറ്റ് കളിക്കാൻ ഇറങ്ങുന്നതിൽ താൻ ആവേശഭരിതനാണെന്നും എമിറേറ്റ്സ് ഓൾഡ് ട്രാഫോർഡിൽ കളിക്കാൻ കാത്തിരിക്കുകയാണെന്നും ലങ്കാഷെയറുമായി കരാർ ഒപ്പുവെച്ചതിനു ശേഷം സുന്ദർ പറഞ്ഞു.

2017 ഡിസംബറിൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചതിനു ശേഷം ഇന്ത്യക്കായി നാല് ടെസ്റ്റ് മത്സരങ്ങളും നാല് ഏകദിനങ്ങളും 31 ടി20 മത്സരങ്ങളും വാഷിംഗ്ടൺ സുന്ദർ കളിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിനത്തിൽ അഹമ്മദാബാദിൽ നടന്ന ഏകദിനത്തിലാണ് സുന്ദർ അവസാനമായി ഇന്ത്യക്കായി കളിച്ചത്. പ്രധാനമായും ഓഫ് സ്പിന്നറായ സുന്ദർ മൂന്ന് ഫോർമാറ്റുകളിലുമായി 36 വിക്കറ്റ് വീഴ്ത്തുകയും 369 റൺസ് അടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

Leave a comment