Athletics Hockey Top News

പരിചയസമ്പത്തിൽ പ്രതീക്ഷ, കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യൻ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു

June 21, 2022

author:

പരിചയസമ്പത്തിൽ പ്രതീക്ഷ, കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യൻ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു

ജൂലൈ 28 മുതല്‍ ഓഗസ്റ്റ് എട്ടുവരെ ഇംഗ്ലണ്ടിലെ ബിര്‍മിങ്ഹാമില്‍വെച്ചു നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യൻ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. മൻപ്രീത് നായകനാവുന്ന 28 അംഗ ടീമിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. മലയാളി താരം പിആര്‍ ശ്രീജേഷാണ് ഗോള്‍വലയ്ക്കു മുന്നിൽ അണിനിരക്കുക. സീനിയര്‍ താരങ്ങളടങ്ങിയ മികച്ച നിരയെയാണ് ഇന്ത്യ അയയ്ക്കുന്നത്.

മന്‍പ്രീത് നയിക്കുന്ന ടീമില്‍ പരിചയസമ്പന്നരായ പിആര്‍ ശ്രീജേഷിനു പുറമെ ഹര്‍മന്‍പ്രീത് സിങ് തുടങ്ങിയവരുമുണ്ട്. ഫെബ്രുവരിയില്‍ രണ്ടാം നിര ടീമിനെയാണ് അയയ്ക്കുകയെന്ന് ഹോക്കി ഫെഡറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചിരുന്നു. എന്നാല്‍ പുതുമുഖങ്ങളെ അണിനിരത്തി ഈയിടെ അവസാനിച്ച ഏഷ്യ കപ്പ് ഹോക്കിയില്‍ ഇന്ത്യ മോശം പ്രകടനമാണ് പുറത്തെടുത്തത്.

ഇതിനാലാണ് പരിചയ സമ്പന്നരെ ഉൾപ്പെടുത്തി ടീമിനെ അണിനിരത്താൻ ഇന്ത്യ നിർബന്ധിതരായത്. ഇന്ത്യ പൂള്‍ ബിയിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മത്സരിക്കുക. ഘാന, ഇംഗ്ലണ്ട്, കാനഡ, വെയില്‍സ് എന്നീ രാജ്യങ്ങളാണ് ഗ്രൂപ്പിലുള്ളത്. ആദ്യ രണ്ട് സ്ഥാനം നേടുന്ന ടീമുകള്‍ ഫൈനലിന് യോഗ്യത നേടും. ഇന്ത്യന്‍ ഹോക്കി ടീമിന് ഇതുവരെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടാനായിട്ടില്ല. 2010-ലും 2014-ലും വെള്ളി നേടിയതാണ് മികച്ച നേട്ടം.

Leave a comment