Cricket Cricket-International Top News

അശ്വിന് കൊവിഡ്, ഇംഗ്ലണ്ടിലേക്ക് തിരിക്കാനാവാതെ താരം

June 21, 2022

author:

അശ്വിന് കൊവിഡ്, ഇംഗ്ലണ്ടിലേക്ക് തിരിക്കാനാവാതെ താരം

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ പങ്കെടുക്കാനായി യാത്ര തിരിക്കാനാവാതെ ഇന്ത്യയുടെ സീനിയർ താരം രവിചന്ദ്ര അശ്വിൻ. കൊവിഡ് സ്ഥിരീകരിച്ചതിനാലാണ് താരത്തിന് ഇതുവരെ യാത്ര തിരിക്കാനാവാത്തത്. രോഗബാധിതനായ അശ്വിന്‍ നിലവില്‍ ഐസൊലേഷനില്‍ പ്രവേശിച്ചിട്ടുണ്ട്.

കൊവിഡ് പോസിറ്റീവ് ആയെങ്കിലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ അശ്വിന് കളിക്കാനാകുമെന്നാണ് കരുതുന്നത്. പക്ഷേ ജൂലൈ ഒന്നിന് ലെസ്റ്റര്‍ഷയറിനെതിരായ സന്നാഹമത്സരത്തില്‍ അശ്വിന് പങ്കെടുക്കാനാവില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്ക് ശേഷം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവര്‍ ലണ്ടനിലെത്തിയിട്ടുണ്ട്.

അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിട്ടുനില്‍ക്കുകയാണ്. അഞ്ചാം മത്സരത്തില്‍ സമനില നേടിയാല്‍പ്പോലും ഇന്ത്യ പരമ്പര സ്വന്തമാക്കും. ഇംഗ്ലണ്ടിനെതിരായ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയിലെ അഞ്ചാം ടെസ്റ്റ് കോവിഡ്മൂലം നീട്ടിവെച്ചിരുന്നു. ഈ മത്സരം ജൂലായ് ഒന്നുമുതല്‍ അഞ്ചുവരെ നടക്കും. മറ്റ് ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഇതിനോടകം ലണ്ടനിലെത്തിയിട്ടുണ്ട്.

Leave a comment