European Football Foot Ball Top News transfer news

ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് വിഖ്യാത സെർബിയൻ താരം അലക്‌സാണ്ടർ കൊളറോവ്

June 20, 2022

author:

ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് വിഖ്യാത സെർബിയൻ താരം അലക്‌സാണ്ടർ കൊളറോവ്

ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് വിഖ്യാത സെർബിയൻ താരം അലക്‌സാണ്ടർ കൊളറോവ്. പ്രസ്താവനയിലൂടെ 18 വർഷം നീണ്ട കരിയർ അവസാനിപ്പിക്കുകയാണെന്ന് 36-കാരനായ കൊളറോവ് അറിയിച്ചത്. ലെഫ്റ്റ് ബാക്ക് റോളിൽ തിളങ്ങിയ കൊളറോവ്, കൃത്യതയാർന്ന ഫ്രീക്കുക്കുകളുടേയും ലോങ് റേഞ്ചർ ഷോട്ടുകളുടേയും പേരിലാണ് വലിയ ശ്രദ്ധ പിടിച്ചുപറ്റിയത്.

ഇന്റർ മിലാനുമായുള്ള സെർബിയൻ ഇന്റർനാഷണലിന്റെ നിലവിലെ കരാർ ജൂൺ അവസാനത്തോടെ അവസാനിക്കും. കരാർ നീട്ടില്ലെന്ന് വ്യക്തമായതോടെയാണ് മുൻ മാഞ്ചസ്റ്റർ സിറ്റി താരം കൂടിയായിരുന്ന കൊളറോവ് ബൂട്ടഴിക്കാൻ തീരുമാനിച്ചത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സിറ്റിക്കൊപ്പം രണ്ട് തവണ കിരീടം നേടിയ താരം 2010-ലാണ് 16 മില്യൺ പൗണ്ടിന് ലാസിയോയിൽ നിന്ന് സിറ്റിയിലേക്ക് ചേക്കേറുന്നത്.

സെർബിയയിലെ വൻ ക്ലബായ റെഡ്സ്റ്റാർ ബെൽ​ഗ്രേഡിന്റെ അക്കാദമിയിലൂടെ കളിതുടങ്ങിയ കൊളറോവ്, സീനിയർ അരങ്ങേറ്റം കുറിച്ചത് സെർബിയൻ ക്ലബ് തെന്നെയായ കൂക്കാറിച്ചിയിലൂടെയാണ്. 2017-ൽ റോമയിലൂടെ ഇറ്റലിയിൽ തിരിച്ചെത്തിയ താരം മൂന്ന് സീസൺ റോമിനായി കളിച്ച ശേഷം 2020-ൽ താരം ഇന്റർ മിലാനിലേക്ക് കൂടുമാറി. സെർബിയ ദേശിയ ടീമിനായി 94 മത്സരങ്ങൾ കളിച്ച കൊളറോവ് 11 ​ഗോളും നേടിയിട്ടുണ്ട്.

Leave a comment