European Football Foot Ball Top News transfer news

അർജന്റീനിയൻ ഡിഫൻഡർ ലിസാൻഡ്രോ മാർട്ടിനെസിനെ സ്വന്തമാക്കാനുള്ള മത്സരത്തിൽ യുണൈറ്റഡും

June 20, 2022

author:

അർജന്റീനിയൻ ഡിഫൻഡർ ലിസാൻഡ്രോ മാർട്ടിനെസിനെ സ്വന്തമാക്കാനുള്ള മത്സരത്തിൽ യുണൈറ്റഡും

അർജന്റീനിയൻ ഡിഫൻഡർ ലിസാൻഡ്രോ മാർട്ടിനെസിനെ സ്വന്തമാക്കാനുള്ള മത്സരത്തിൽ ആഴ്‌സണലിനൊപ്പം ചേർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്. മാർട്ടിനെസിന്റെ അയാക്‌സ് ടീമംഗമായ ജൂറിയൻ ടിമ്പറിലും യുണൈറ്റഡ് താത്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും താരത്തിന് ഇംഗ്ലീഷ് ടീമിലേക്ക് കൂടുമാറ്റം നടത്താൻ താത്പര്യമില്ലെന്ന് അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് മാർട്ടിനെസിനായുള്ള സാധ്യതകൾ റെഡ് ഡെവിൾസ് തേടുന്നത്.

24-കാരനായ ലിസാൻഡ്രോ മാർട്ടിനെസും നിലവിലെ യുണൈറ്റഡിന്റെ പരിശീലകനുമായുള്ള എറിക് ടെൻ ഹാഗുമായുള്ള അടുത്ത ബന്ധം താരത്തെ ടീമിലെത്തിക്കാൻ എളുപ്പമായേക്കുമെന്നാണ് കണക്കുകൂട്ടലുകൾ. കഴിഞ്ഞ മൂന്ന് സീസണുകൾ അയാക്‌സിൽ ടെൻ ഹാഗിന് കീഴിൽ മാർട്ടിനെസ് ഗംഭീര പ്രകടനങ്ങൾ പുറത്തെടുത്തിരുന്നു.

മാർട്ടിനെസിനായി ആഴ്‌സണൽ വാഗ്‌ദാനം ചെയ്‌ത 25 മില്യൺ പൗണ്ടിന്റെ ബിഡ് കഴിഞ്ഞയാഴ്ച്ച അയാക്‌സ് നിരസിച്ചിരുന്നു. മിക്കൽ അർട്ടെറ്റയുടെ മുൻനിര പ്രതിരോധ ഉന്നമായ താരത്തെ റാഞ്ചാൻ യുണൈറ്റഡിനായാൽ വിക്‌ടർ ലിൻഡലോഫിന് പുറത്തേക്കുള്ള വഴി തുറന്നേക്കും.

Leave a comment