ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ചാം ടി20യില്‍ വില്ലനായി അവതരിച്ച് മഴ
ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ചാം ടി20യില്‍ വില്ലനായി അവതരിച്ച് മഴ. നേരത്തെ ടോസിന് പിന്നാലെ മഴയെത്തിയതോടെ മത്സരം വൈകിയാണ് ആരംഭിച്ചത്. ഏഴു മണിക്ക് തുടങ്ങേണ്ടിയിരുന്ന മത്സരം മഴയും നനഞ്ഞ ഔട്ട്ഫീല്‍ഡും കാരണം 7.50-നാണ് തുടങ്ങിയത്. സമയ നഷ്ടം കാരണം മത്സരം 19 ഓവറാക്കി ചുരുക്കിയിട്ടുമുണ്ട്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 3.3 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സെന്ന നിലയില്‍ നില്‍ക്കേ വീണ്ടും മഴ കളി തടസപ്പെടുത്തുകയായിരുന്നു. മഴയ്ക്ക് മുമ്പ് ഓപ്പണർമാരായ ഇഷാന് കിഷനെയും (15) റുതുരാജ് ഗെയ്ക്വാദിനെയും (10) പുറത്താക്കി ദക്ഷിണാഫ്രിക്ക മത്സരത്തിൽ മേധാവിത്വം നേടി. ലുങ്കി എന്‍ഗിഡിയാണ് രണ്ടു വിക്കറ്റും വീഴ്ത്തിയത്.
മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യന്‍ ടീം കളത്തിലിറങ്ങുന്നത്. അതേസമയം മൂന്ന് മാറ്റങ്ങള്‍ പ്രോട്ടീസിന്റെ പ്ലേയിംഗ് ഇലവനിലുണ്ട്. കഴിഞ്ഞ മത്സരത്തിനിടെ പരിക്കേറ്റ ടെംബ ബവുമയ്ക്ക് പകരം കേശവ് മഹാരാജാണ് ഈ മത്സരത്തില്‍ ടീമിനെ നയിക്കുന്നത്. തബ്രൈസ് ഷംസിയും മാർക്കോ യാന്സന് എന്നിവർക്ക് പകരം ട്രിസ്റ്റണ്‍ സ്റ്റബ്സ്, റീസാ ഹെന്‍ഡ്രിക്സ്, കാഗിസോ റബാഡ എന്നിവരെയാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.