European Football Foot Ball Top News transfer news

മാരിയോ ​ഗോട്ട്സെയെ സ്വന്തമാക്കാൻ പിടിവലിയുമായി മൂന്നു ടീമുകൾ

June 18, 2022

author:

മാരിയോ ​ഗോട്ട്സെയെ സ്വന്തമാക്കാൻ പിടിവലിയുമായി മൂന്നു ടീമുകൾ

ജർമൻ താരം മാരിയോ ​ഗോട്ട്സെയെ സ്വന്തമാക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് മൂന്ന് മുൻനിര ക്ലബുകൾ. നിലവിൽ ഡച്ച് ക്ലബ് പിഎസ്‌വി ഏന്തോവന് വേണ്ടി കളിക്കുന്ന ​ഗോട്ട്സെയ്ക്ക് പിന്നാലെ ജർമൻ ക്ലബ് എയിൻട്രാച്ച് ഫ്രാങ്ക്ഫർട്ട്, പോർച്ചു​ഗീസ് ക്ലബ് ബെൻഫിക്ക, അമേരിക്കൻ ക്ലബ് ഇന്റർ മയാമിയുമാണ് രംഗത്തെത്തിയിരിക്കുന്നത്.

ജർമൻ ക്ലബുകളായ ബയേൺ മ്യൂണിച്ച് ബൊറൂസിയ ഡോർട്ട്മുണ്ട് എന്നിവർക്കായി കളിച്ച ​ഗോട്ട്സെ, 2020-ലാണ് ആദ്യമായി ജർമനി വിടുന്നത്. പിഎസ്‌വിയുടെ ഭാ​ഗമായ താരത്തിന് നിലവിൽ 2024 വരെ ക്ലബുമായി കരാറുണ്ട്. എന്നാൽ നിസാരമായ ട്രാൻസ്ഫർ തുക നൽകി ​ഗോട്ട്സെയെ ഒപ്പം കൂട്ടാനാണ് മൂന്ന് ക്ലബുകളുടെയും പദ്ധതി.

മുൻ പിഎസ്‌വി പരിശീലകൻ റോജർ ഷ്മിത്ത് ഇപ്പോൾ ബെൻഫിക്കയ്ക്കൊപ്പമാണുള്ളത്. ഇത് ​ഗോട്ട്സെയുടെ അടുത്ത നീക്കത്തെ സ്വാധീനിക്കുമെന്നാണ് സൂചന. പ്രശസ്ത ജേണലിസ്റ്റ് ഫാബ്രീസിയോ റൊമാനോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

Leave a comment