റയൽ മാഡ്രിഡുമായുള്ള കരാർ പുതുക്കി ബ്രസീലിയൻ യുവതാരം വിനീഷ്യസ് ജൂനിയർ
റയൽ മാഡ്രിഡുമായുള്ള കരാർ പുതുക്കി ബ്രസീലിയൻ യുവതാരം വിനീഷ്യസ് ജൂനിയർ. നാലുവര്‍ഷത്തേക്ക് കരാര്‍ പുതുക്കിയ താരം 2026 വരെ സ്പാനിഷ് ക്ലബിൽ തുടരും. കഴിഞ്ഞ സീസണില്‍ 42 ഗോളുകളിലാണ് വിനീഷ്യസ് പങ്കാളിയായത്. അതിൽ 22 ഗോളുകളും 20 അസിസ്റ്റും വിനീഷ്യസ് കഴിഞ്ഞ സീസണില്‍ റയലിന് സംഭാവന ചെയ്തിരുന്നു. ഈ വര്‍ഷത്തെ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിനെതിരെ വിജയഗോള്‍ നേടിയത് വിനീഷ്യസായിരുന്നു.
2018-ലാണ് വിനീഷ്യസ് ജീനിയർ റയലില്‍ എത്തിയത്. വിനിഷ്യസ് ഒരിക്കല്‍ ബലന് ഡി ഓര് സ്വന്തമാക്കുമെന്നും അക്കാര്യത്തില്‍ സംശയമൊന്നും വേണ്ടെന്നും റയല്‍ മാഡ്രിഡ് പ്രസിഡന്റ് പെരസ് കരാർ പുതുക്കിയ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ച വേളയിൽ പറഞ്ഞു. ഫുട്ബോള്‍ ലോകത്തെ ഏറ്റവും മൂല്യമേറിയ താരങ്ങളില്‍ രണ്ടാമനായി വിനീഷ്യസ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പോയ സീസണിൽ ടീമിനായി കരീം ബെൻസമയ്ക്ക് ഒപ്പം മിന്നും പ്രകടനമാണ് ബ്രസീലിയൻ താരം കാഴ്ച്ചവെച്ചത്. 185.7 യൂറോയാണ് വിനീഷ്യസിന്റെ മൂല്യം.