European Football Foot Ball Top News transfer news

സിദാന്‍ പിഎസ്ജിയുടെ പരിശീലക സ്ഥാനത്തേക്കെത്തുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഉപദേഷ്ടാവ്

June 11, 2022

author:

സിദാന്‍ പിഎസ്ജിയുടെ പരിശീലക സ്ഥാനത്തേക്കെത്തുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഉപദേഷ്ടാവ്

ഫ്രഞ്ച് താരം സിനദിന്‍ സിദാന്‍ പിഎസ്ജിയുടെ പരിശീലക സ്ഥാനത്തേക്കെത്തുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഉപദേഷ്ടാവ് രംഗത്ത്. റയൽ മാഡ്രിഡിന്റെ മുൻ കോച്ചും ഫ്രാൻസിന്റെ ഇതിഹാസതാരവുമായ സിദാൻ പോച്ചെറ്റിനോയ്ക്ക് പകരക്കാരനായി ടീമിലേക്ക് എത്തുമെന്ന റിപ്പോർട്ടുകൾ തള്ളിയാണ് സിദാന്റെ ഉപദേഷ്ടാവ് അലയ്ന്‍ മിഗ്ലിയാസിയോ രംഗത്തെത്തിയത്.

ന്നുവരെ സിദാനെ പ്രതിനിധീകരിക്കാനും ഉപദേശിക്കാനും അനുവാദമുള്ള ഒരേയൊരു വ്യക്തിയാണ് ഞാന്‍. എന്നെയോ സിദാനെയോ പിഎസ്ജി ഉടമ നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. അടുത്ത സീസണില്‍ മൗറീസിയോ പോച്ചെറ്റിനോയ്ക്ക് പകരം സിദാന്‍ പിഎസ്ജിയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്ന് ഫ്രഞ്ച് റേഡിയോ സ്‌റ്റേഷനായ യൂറോപ്പ് 1 ആണ് റിപ്പോര്‍ട്ട് ചെയ്തത്.

തുടർന്ന് ഈ വാർത്ത ഫുട്ബോൾ ലോകം ഏറ്റെടുക്കുകയും ചെയ്‌തിരുന്നു. 2020-21 സീസണില്‍ റയല്‍ മാഡ്രിഡിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ സിദാന്‍ മറ്റൊരു ടീമിനേയും പരിശീലിപ്പിച്ചിരുന്നില്ല. ഫ്രഞ്ച് ഫുട്ബോൾ ടീമിന്റെ പരിശീലകനവാനാണ് സിദാൻ കാത്തിരിക്കുന്നതെന്നാണ് മറ്റ് വാർത്തകൾ.

സിദാൻ എത്തിയില്ലെങ്കിലും പിഎസ്ജിയുടെ നിലവിലെ പരിശീലകൻ മൗറീഷ്യോ പോച്ചെറ്റിനോ സീസണൊടുവിൽ ക്ലബ് വിടുമെന്ന കാര്യത്തിൽ ഏകദേശം ധാരണയായിട്ടുണ്ട്. പിഎസ്ജിയുടെ ചിരകാല സ്വപ്നമായ യുവേഫ ചാംപ്യൻസ് ലീഗ് കിരീടം നേടാൻ സാധിക്കാത്തതാണു പോച്ചെറ്റിനോ പുറത്താകാൻ കാരണം.

Leave a comment