Cricket Cricket-International Top News

ശ്രീലങ്കൻ പര്യടനത്തിൽ നിന്ന് പുറത്തായി ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ സീൻ ആബട്ട്

June 8, 2022

author:

ശ്രീലങ്കൻ പര്യടനത്തിൽ നിന്ന് പുറത്തായി ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ സീൻ ആബട്ട്

വിരലിന് പരിക്കേറ്റതിനെ തുടർന്ന് ശ്രീലങ്കൻ പര്യടനത്തിൽ നിന്ന് പുറത്തായി ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ സീൻ ആബട്ട്. ആദ്യ മത്സരത്തിലെ പ്ലെയിംഗ് ഇലവനിൽ അബോട്ട് ഉൾപ്പെട്ടിരുന്നു. ഏകദിന ടീമിൽ ഇല്ലാത്തതിനാൽ ടി20 പരമ്പര അവസാനിച്ചതിന് ശേഷം ചതുർ ദിന മത്സരങ്ങൾക്കുള്ള ഓസ്‌ട്രേലിയ എ ടീമിൽ ചേരാനായിരുന്നു താരം തീരുമാനിച്ചിരുന്നത്. എന്നാൽ പരിക്കേറ്റതോടെ ഈ അവസരവും സീൻ ആബട്ടിന് നഷ്‌ടമാവും.

ആതിഥേയരായ ശ്രീലങ്കയ്‌ക്കെതിരെ മൂന്ന് ടി20 മത്സരങ്ങളും തുടർന്ന് അഞ്ച് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും ഓസ്‌ട്രേലിയ കളിക്കുക. സൂപ്പർ താരം മിച്ചൽ സ്റ്റാർക്കും പരിക്കേറ്റ് രണ്ടാം ടി20 മത്സരത്തിൽ നിന്നും പുറത്തായതിനു പിന്നാലെയാണ് സീൻ ആബട്ടിന്റെ പരിക്കിനെ സംബന്ധിച്ച വാർത്തകൾ പുറത്തുവരുന്നത്.

വ്യക്തിപരമായ കാരണത്താൽ പീറ്റർ ഹാൻഡ്‌സ്‌കോംബും ശ്രീലങ്കൻ പരമ്പരയിൽ ഓസ്‌ട്രേലിയ എയ്ക്കു വേണ്ടി കളിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. സീൻ ആബട്ടിനും ഹാൻഡ്‌സ്‌കോമ്പിനും പകരക്കാരായി സ്‌കോട്ട് ബോലാൻഡ്, ജിമ്മി പിയേഴ്‌സൺ എന്നിവരെ ഓസീസ് ടീമിലെത്തിച്ചിട്ടുണ്ട്. ബുധനാഴ്ച്ച നടക്കുന്ന ആദ്യ 50 ഓവർ മത്സരത്തിൽ അലക്‌സ് കാരിയുടെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയയുടെ എ ടീം ശ്രീലങ്കയെ നേരിടും.

Leave a comment