Cricket Cricket-International Top News

ശ്രീലങ്കയ്ക്ക് എതിരായ രണ്ടാം ടി20-യിൽ പരിക്കേറ്റ മിച്ചൽ സ്റ്റാർക്ക് കളിക്കില്ല

June 8, 2022

author:

ശ്രീലങ്കയ്ക്ക് എതിരായ രണ്ടാം ടി20-യിൽ പരിക്കേറ്റ മിച്ചൽ സ്റ്റാർക്ക് കളിക്കില്ല

വിരലിന് പരിക്കേറ്റതിനെ തുടർന്ന് ശ്രീലങ്കയ്ക്ക് എതിരായ രണ്ടാം ടി20യിൽ നിന്ന് പുറത്തായി ഇടങ്കയ്യൻ പേസർ മിച്ചൽ സ്റ്റാർക്ക്. വിരലിന് പരിക്കേറ്റതിനാലാണ് താരത്തെ രണ്ടാം ടി20 മത്സരത്തിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്. ആദ്യ മത്സരത്തിൽ ലങ്കയ്ക്ക് എതിരെ തകർപ്പൻ ജയം സ്വന്തമാക്കിയ ഓസീസിന് സ്റ്റാർക്കിൻ്റെ ബോളിംഗ് പ്രകടനവും ഏറെ സഹായകരമായിരുന്നു.

നാലോവറിൽ 26 റൺസ് മാത്രം വഴങ്ങിയ മിച്ചൽ സ്റ്റാർക്ക് പാത്തും നിസ്സാങ്ക, വനിന്ദു ഹസരംഗ, ദുഷ്മന്ത ചമീര എന്നിവരുടെ മൂന്ന് നിർണായക വിക്കറ്റുകൾ വീഴ്ത്തിയാണ് ടീമിന് വിജയം സമ്മാനിച്ചത്. സ്റ്റാർക്ക് പരിക്കേറ്റതിനാൽ ജൂൺ എട്ടിന് നടക്കാനിരിക്കുന്ന രണ്ടാം ടി20 മത്സരത്തിൽ ജേ റിച്ചാർഡ്‌സൺ, സീൻ ആബട്ട്, അല്ലെങ്കിൽ പ്രതിഭാധനനായ സ്പിന്നർ മിച്ചൽ സ്വെപ്സൺ എന്നിവരിൽ ആർക്കേലും നറുക്കു വീണേക്കും. മൂന്ന് ടി20 മത്സരങ്ങളും അഞ്ച് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളുമാണ് പരമ്പരയിലുള്ളത്. പരമ്പര ജൂലൈ 12-നാണ് അവസാനിക്കുന്നത്.

Leave a comment