European Football Foot Ball Top News transfer news

ലുക്കാക്കുവിന് പകരക്കാരാനായി ചെല്‍സിയിലേക്ക് ലൗട്ടാരോ മാര്‍ട്ടിനെസ് എത്തുന്നു

June 8, 2022

author:

ലുക്കാക്കുവിന് പകരക്കാരാനായി ചെല്‍സിയിലേക്ക് ലൗട്ടാരോ മാര്‍ട്ടിനെസ് എത്തുന്നു

റൊമേലു ലുക്കാക്കു ഇന്റർ മിലാനിലേക്ക് ചേക്കേറാൻ സന്നദ്ധത അറിയച്ചതോടെ പകരക്കാരനെ തേടി ഇറ്റലിയിൽ തന്നെ എത്തിയിരിക്കുകയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻമാരായ ചെൽസി. മുൻ ക്ലബിലേക്ക് മടങ്ങുന്ന കാര്യവുമായി ബന്ധപ്പെട്ട് ലുക്കാക്കു ഇന്റർ മിലാനുമായി ധാരണയിലെത്തിയതായാണ് ഏറ്റവും പുതിയ വാർത്തകൾ.

പഴയ ക്ലബ്ബായ ഇന്‍റർമിലാനിലേക്ക് പോകണമെന്ന ആഗ്രഹം പലതവണ ലുക്കാക്കു പരസ്യമായി പ്രകടിപ്പിച്ചത് ടീമുമായുള്ള ബന്ധത്തിലും വിള്ളലുണ്ടാക്കിയിരുന്നു. ഈ സീസണിൽ ചെൽസിക്കായി 44 മത്സരങ്ങളിൽ നിന്ന് 15 ഗോളുകൾ മാത്രം നേടിയ സ്‌ട്രൈക്കർ പ്രീമിയർ ലീഗിലേക്ക് കൂടുമാറിയതു മുതൽ വേണ്ടത്ര മികച്ച പ്രകടനം കാഴ്ച്ചവെക്കാനാവാതെ വലയുകയായിരുന്നു.

പോയ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ 97.5 മില്യൺ പൗണ്ടിനാണ് ബെൽജിയം താരം ഇംഗ്ലണ്ടിലെത്തുന്നത്. എന്നാൽ ഇന്ററിലേക്കുള്ള മടക്കം ലോൺ അടിസ്ഥാനത്തിലായിരിക്കുമെന്നാണ് മനസിലാക്കാൻ സാധിച്ചിരിക്കുന്നത്. ലുക്കാക്കുവിനെ ഇന്‍ററിന് ലോണിൽ നല്‍കി ലൗട്ടാരോ മാര്‍ട്ടിനെസ്, അലസാണ്ട്രോ ബാസ്റ്റോനി, മിലാന്‍ സ്ക്രിനിയര്‍ എന്നിവരെ പകരം എത്തിക്കുന്ന കാര്യമാണ് നിലവിൽ ചെൽസി പരിഗണിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *