European Football Foot Ball Top News transfer news

ഔറേലിൻ ചൗമേനി ടീമിലെത്തും, വമ്പൻ നീക്കവുമായി റയൽ മാഡ്രിഡ്

June 7, 2022

author:

ഔറേലിൻ ചൗമേനി ടീമിലെത്തും, വമ്പൻ നീക്കവുമായി റയൽ മാഡ്രിഡ്

ഔറേലിൻ ചൗമേനിക്കായി 100 മില്യണിലധികം (85 മില്യൺ പൗണ്ട്) മൂല്യമുള്ള കരാർ വാഗ്ദാനം ചെയ്ത് റയൽ മാഡ്രിഡ്. ഇതുസംബന്ധിച്ച് എഎസ് മൊണാക്കോയുമായി വാക്കാലുള്ള ധാരണയിലും റയൽ എത്തിയിട്ടുണ്ടെന്നതാണ് ഏറ്റവും പുതിയ വാർത്തകൾ. കെലിയൻ എംബാപെയേയും എർലിംഗ് ഹലാൻഡിനേയും സ്വന്തമാക്കാനായില്ലെങ്കിലും മറ്റൊരു വൻ സൈനിങ് നടത്തി ആരാധകരെ കൈയ്യിലെടുക്കാനാണ് ക്ലബിന്റെ നീക്കം.

22-വയസ് മാത്രം പ്രായമുള്ള ഷുവമേനി ഡിഫൻവീസ് മിഡ്ഫീൽഡർ റോളിലാണ് കളിക്കുന്നത്. നിലവിൽ ഫ്രഞ്ച് ക്ലബ് മൊണാക്കോയ്ക്ക് വേണ്ടി കളിക്കുന്ന താരത്തിന് കസിമെറോയുടെ ബാക്കപ്പ് ഓപ്ഷനായാവും റയലിലേക്ക് എത്തുക. യുവതാരവുമായി അഞ്ച് വർഷത്തെ കരാറിലാണ് ചൗമേനിക്കായി റയൽ ഒപ്പുവയ്ക്കാൻ ഒരുങ്ങുന്നത്.

ഫ്രഞ്ച് വമ്പൻമാരായ പിഎസ്‌ജിയും ഇം​ഗ്ലീഷ് ക്ലബ് ലിവർപൂളും ചൗമേനിക്കായി രം​ഗത്തുണ്ടായിരുന്നുവെങ്കിലും താരത്തിന് റയലിലേക്ക് ചേക്കേറാനാണ് താത്പര്യമുണ്ടായിരുന്നത്. അടുത്തിടെയായി യുവതാരങ്ങളെ ടീമിലെത്തിച്ച് ഭാവി സുരക്ഷിതമാക്കുക എന്ന നയമാണ് യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കൾ കൈകൊണ്ടിരിക്കുന്നത്. വിനീഷ്യസ് ജൂനിയർ, റൊഡ്രിഗോ, കമവിൻഗ തുടങ്ങിയവരെല്ലാം ഇതിന് ഉദാഹരണമാണ്.

Leave a comment