Cricket Cricket-International Top News

വസിം ജാഫറായിരുന്നു കുട്ടിക്കാലത്തെ തന്റെ ഇഷ്ട താരമെന്ന് വെളിപ്പെടുത്തി ഹാർദിക് പാണ്ഡ്യ

June 7, 2022

author:

വസിം ജാഫറായിരുന്നു കുട്ടിക്കാലത്തെ തന്റെ ഇഷ്ട താരമെന്ന് വെളിപ്പെടുത്തി ഹാർദിക് പാണ്ഡ്യ

തനിക്ക് ഏറ്റവും ഇഷ്ടമുള്ള ക്രിക്കറ്റ് താരം വസിം ജാഫറണെന്ന് വെളിപ്പെടുത്തി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. സച്ചിൻ ടെണ്ടുൽക്കർ, ജാക്വസ് കാലിസ്, വിരാട് കോഹ്‌ലി തുടങ്ങിയ മറ്റ് ക്രിക്കറ്റ് താരങ്ങളെ തനിക്ക് ഇഷ്ടമാണെങ്കിലും ഈ ഇതിഹാസങ്ങൾക്ക് മുകളില്‍ ഞാന്‍ കണ്ടയാളാണ് വസിം ജാഫറെന്നാണ് ഐപിഎൽ ജേതാവായ പാണ്ഡ്യ പറയുന്നത്.

അന്താരാഷ്ട്ര തലത്തില്‍ കാര്യമായി തിളങ്ങാനാവാതെ പോയ താരമാണ് ജാഫർ എങ്കിലും കുട്ടിക്കാലത്തെ ഇഷ്ട താരം ഇദ്ദേഹമായിരുന്നെന്നാണ് പാണ്ഡ്യ വെളിപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ബാറ്റിങ് കാണാന്‍ എനിക്ക് ഏറെ താത്പര്യമുണ്ടായിരുന്നു. ജാഫറിന്റെ ബാറ്റിങ് ശൈലി പിന്തുടരാന്‍ താന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഹാർദിക് പറയുന്നു.

വിരേന്ദര്‍ സേവാഗ്, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിങ്ങനെ ഇന്ത്യ കണ്ട ഏറ്റവും മികച്ച ബാറ്റര്‍മാര്‍ മത്സരിച്ചു കളിച്ച കാലത്താണ് വസിം ജാഫറും ഇന്ത്യൻ ടെസ്റ്റ് ടീമിലെത്തുന്നത്. 31 ടെസ്റ്റുകളില്‍ നിന്ന് അഞ്ച് സെഞ്ചുറികളും 11 അര്‍ധ സെഞ്ചുറിയുമടക്കം 1944 റണ്‍സാണ് ജാഫര്‍ നേടിയത്.

Leave a comment