Cricket Cricket-International Top News

വാർണറും സ്‌മിത്തും തിരിച്ചെത്തി, ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20 മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

June 6, 2022

author:

വാർണറും സ്‌മിത്തും തിരിച്ചെത്തി, ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20 മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

ശ്രീലങ്കയിൽ ജൂൺ ഏഴിന് ആർ പ്രേമദാസ സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന ടി20 മത്സരത്തിനായുള്ള പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. ന്യൂസിലൻഡിനെതിരായ ടി20 ലോകകപ്പ് 2021 ഫൈനലിൽ കളിച്ച ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും ഉൾപ്പടെയുള്ള ഏഴ് താരങ്ങളെയും ഉൾപ്പെടുത്തിയാണ് ഓസീസ് ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്.

ഫെബ്രുവരിയിൽ ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയും പാകിസ്ഥാനെതിരായ ഏക ട്വന്റി 20 മത്സരവും വാർണറും സ്മിത്തിനും നഷ്ടമായിരുന്നു. അതേസമയം, പാറ്റ് കമ്മിൻസും ആഡം സാമ്പയും ടീമിൽ ഇടംപിടിച്ചിട്ടില്ല. ഇവർക്ക് പകരം കെയ്ൻ റിച്ചാർഡ്‌സൺ, ആഷ്ടൺ അഗർ എന്നിവരെയാണ് ലങ്കയ്ക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിനായുള്ള ഓസ്ട്രേലിയൻ ടീമിലെത്തിച്ചിരിക്കുന്നത്.

ജോഷ് ഇംഗ്ലിസ്, സീൻ അബോട്ട്, ജേ റിച്ചാർഡ്‌സൺ, മിച്ചൽ സ്വെപ്‌സൺ എന്നിവർ കംഗാരുപ്പടയ്ക്കായി അരങ്ങേറ്റവും കുറിക്കുന്നുവെന്ന പ്രത്യേകതയും നാളെ നടക്കാനിരിക്കുന്ന മത്സരത്തിന്റെ പ്രത്യേകതയാവും.

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20 മത്സരത്തിനുള്ള ഓസ്‌ട്രേലിയ ടീം:

ആരോൺ ഫിഞ്ച് (നായകൻ), ഡേവിഡ് വാർണർ, മിച്ച് മാർഷ്, ഗ്ലെൻ മാക്‌സ് വെൽ, സ്റ്റീവ് സ്മിത്ത്, മാർക്കസ് സ്റ്റോയിനിസ്, മാത്യു വെയ്‌ഡ്, ആഷ്ടൺ അഗർ, മിച്ചൽ സ്റ്റാർക്ക്, കെയ്ൻ റിച്ചാർഡ്‌സൺ, ജോഷ് ഹേസിൽവുഡ്

Leave a comment