Cricket IPL IPL-Team IPL2020 Top News

ഐപിഎല്ലിൽ ഹൈദരാബാദിന് ഇന്ന് ജീവൻമരണ പോരാട്ടം, എതിരാളി മുംബൈ ഇന്ത്യൻസ്

May 17, 2022

author:

ഐപിഎല്ലിൽ ഹൈദരാബാദിന് ഇന്ന് ജീവൻമരണ പോരാട്ടം, എതിരാളി മുംബൈ ഇന്ത്യൻസ്

ഐപിഎല്ലിൽ ഇന്ന് സൺറൈസേഴ്‌സ് ഹൈദരാബാദിന് മുംബൈ ഇന്ത്യൻസിനെതിരെ ജീവൻമരണ പോരാട്ടം. പ്ലേഓഫ് പ്രതീക്ഷകൾ പണ്ടേ അവസാനിച്ച മുംബൈ ഹൈദരാബാദിന്റെയും വഴി മുടക്കുമോ എന്നാണ് ക്രിക്ക്രറ്റ് പ്രേമികൾ കാത്തിരിക്കുന്നത്. തുടർച്ചയായ അഞ്ചാം തോൽവിയോടെയാണ് കെയ്ൻ വില്യംസണും സംഘവും ഇന്ന് കളിക്കാനിറങ്ങുക.

സൺറൈസേഴ്‌സ് ഇന്ന് ജയിച്ചാലും പ്ലേ ഓഫ് പ്രതീക്ഷ കണക്കിലും കടലാസിലും മാത്രമായിരിക്കുമെന്ന് മാത്രം. ഇനിയുള്ള രണ്ടുകളിയും ജയിച്ചാലും ഹൈദരാബാദിന് പരമാവധി എത്താനാവുക 14 പോയിന്‍റിൽ. പ്ലേ ഓഫിന് ചുരുങ്ങിയത് പതിനാറ് പോയിന്‍റെങ്കിലും വേണ്ടിവരുമെന്നിരിക്കേ അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമാകും ഓറഞ്ച് പടയ്ക്ക് പ്ലേഓഫിലേക്ക് എത്താനാവുക. തൽക്കാലം അത്തരം പ്രതീക്ഷകളൊന്നും മനസിൽ വെക്കേണ്ടതില്ല.

എട്ടുകളികളിൽ നിന്നും ഒരു ജയം പോലുമില്ലാതിരുന്ന മുംബൈ സീസൺ അവസാനിക്കാറായപ്പോൾ നാല് ജയം സ്വന്തം പേരിൽ നേടിയത് തന്നെ ടീമിന് ആശ്വാസമാണ്. രോഹിത് ശർമ്മയും ഇഷാൻ കിഷനും തിലക് വർമ്മയും ഫോമിലേക്ക് എത്തിയിട്ടുണ്ടെങ്കിലും ജസ്പ്രീത് ബുമ്ര ഒഴികെയുള്ള ബോള‍മാർ നിറം മങ്ങിയതാണ് തിരിച്ചടിയായത്. മുംബൈയിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം.

Leave a comment