European Football Foot Ball Top News transfer news

ലെവൻഡോസ്‌കിയെ റാഞ്ചാൻ പദ്ധതിയിട്ട് ചെൽസി

May 16, 2022

author:

ലെവൻഡോസ്‌കിയെ റാഞ്ചാൻ പദ്ധതിയിട്ട് ചെൽസി

ജർമൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കിൽ നിന്നും സീസൺ അവസാനത്തോടെ കൂടുമാറാൻ തയാറെടാക്കുന്ന സൂപ്പർ താരം റോബർട്ട് ലെവൻഡോസ്‌കിയെ റാഞ്ചാൻ പദ്ധതിയിട്ട് ചെൽസി. സ്പാനിഷ് വമ്പൻമാരായ ബാഴ്‌സലോണയിലേക്ക് മാറാൻ താത്പര്യം പ്രകടിപ്പിച്ച സ്റ്റാർ സ്ട്രൈക്കറിനെ നിലവിലെ ബാഴ്‌സയുടെ സാമ്പത്തിക പ്രശ്‌നങ്ങൾക്കിടയിൽ ടീമിലെത്തിക്കാൻ സാധിച്ചേക്കില്ല.

ഈ അവസരം മുതലെടുക്കാനാണ് നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസിയുടെ നീക്കം. ഈ സീസണിൽ പൊന്നും വില കൊടുത്ത് ടീമിലെത്തിച്ച റൊമേലു ലുക്കാക്കുവിന് തിളങ്ങാനാവാത്തതിനാൽ വരും സീസണിൽ പ്രീമിയർ ലീഗ് കിരീടത്തിലേക്ക് എത്താൻ ലെവൻഡോസ്‌കിയുടെ സാന്നിധ്യം ആവശ്യമാണെന്നാണ് പരിശീലകൻ തോമസ് ടുഹേലിന്റെ അഭിപ്രായം.

ആയതിനാൽ പുതിയ ഉടമ ചെൽസിയെ ഏറ്റെടുത്താൽ ടുഹേൽ ആദ്യം ആവശ്യപ്പെടുക പോളിഷ് താരത്തെ ടീമിലെത്തിക്കുക എന്നതായിരിക്കും. പകരം ലുക്കാക്കുവിനെ വിൽക്കാനും ചെൽസി തയാറായേക്കും. 2018 ൽ ഡീഗോ കോസ്റ്റയെ അത്‌ലറ്റിക്കോ മാഡ്രിഡിന് വിറ്റത് മുതൽ അത്തരമൊരു സ്ട്രൈക്കറിനെ നീലപ്പടയ്ക്ക് കണ്ടെത്താനായിട്ടില്ല. ഈ അവസരം ലെവന് ഉപയോഗപ്പെടുത്താനാവുമെന്നാണ് കണക്കുകൂട്ടൽ.

Leave a comment