Cricket Cricket-International IPL IPL-Team Top News

ടി20 ക്രിക്കറ്റില്‍ വേഗത്തില്‍ 200 വിക്കറ്റ് തികയ്‌ക്കുന്ന മൂന്നാമത്തെ താരമായി റബാഡ

May 14, 2022

author:

ടി20 ക്രിക്കറ്റില്‍ വേഗത്തില്‍ 200 വിക്കറ്റ് തികയ്‌ക്കുന്ന മൂന്നാമത്തെ താരമായി റബാഡ

ടി20 ക്രിക്കറ്റില്‍ വേഗത്തില്‍ 200 വിക്കറ്റ് തികയ്‌ക്കുന്ന മൂന്നാമത്തെ താരമെന്ന റെക്കോർഡ് സ്വന്തമാക്കി കാഗിസോ റബാഡ. 147 മത്സരങ്ങളില്‍ നേട്ടത്തിലെത്തിയ പാക് മുന്‍ പേസര്‍ ഉമര്‍ ഗുല്‍, 149 മത്സരങ്ങള്‍ നേട്ടം സ്വന്തമാക്കിയ ലങ്കയുടെ ലസിത് മലിംഗ എന്നിവരെ റബാഡ മറികടന്നു.

134 മത്സരങ്ങളിൽ നിന്നും നേട്ടം സ്വന്തമാക്കിയ റാഷിദ് ഖാന്‍, 139 മത്സരങ്ങള്‍ നിന്നും നേടിയ പാകിസ്ഥാന്‍റെ സയ്യിദ് അജ്‌മല്‍ എന്നിവര്‍ മാത്രമാണ് ദക്ഷിണാഫ്രിക്കൻ താരത്തിനു മുന്നിലുള്ളത്. 146 മത്സരങ്ങളില്‍ നിന്ന് 200 വിക്കറ്റ് തികച്ചാണ് റബാഡ ഈ റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്.

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ മൂന്ന് വിക്കറ്റുകള്‍ നേടിയ റബാഡ പഞ്ചാബ് കിങ്സിന്റെ വിജയത്തിൽ നിർണായക പങ്കാണ് വഹിച്ചത്. നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങിയാണ് ദക്ഷിണാഫ്രിക്കന്‍ പേസറുടെ മൂന്ന് വിക്കറ്റ് നേട്ടം. ആര്‍സിബിയുടെ വിരാട് കോലി (20), ഷഹ്‌ബാസ് അഹമ്മദ് (9), ഹര്‍ഷല്‍ പട്ടേല്‍ (11) എന്നിവരെയാണ് റബാഡ പുറത്താക്കിയത്.

Leave a comment