Cricket Cricket-International Top News

യുഎഇ ടി20 ലീഗിലെ ഫ്രാഞ്ചൈസിയും സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഗ്രൂപ്പ്

May 12, 2022

author:

യുഎഇ ടി20 ലീഗിലെ ഫ്രാഞ്ചൈസിയും സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഗ്രൂപ്പ്

യുഎഇയുടെ വരാനിരിക്കുന്ന ടി20 ലീഗിൽ ഐപിഎല്ലിൽ നിന്നുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനും ടീം. അബു ദാബി ആസ്ഥാനമാക്കിയാണ് കൈകെആർ ഫ്രാഞ്ചൈസി സ്വന്തമാക്കിയിരിക്കുന്നതെന്നാണ് വാർത്തകൾ. യുഎഇ ക്രിക്കറ്റ് ബോർഡാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

തങ്ങളുടെ മറ്റ് ടീമുകൾക്ക് അനുസൃതമായി യുഎഇയുടെ വരാനിരിക്കുന്ന ടി20 ലീഗിലെ ടീമിനെ അബു ദാബി നൈറ്റ് റൈഡേഴ്‌സ് എന്നാണ് പേരിട്ടിരിക്കുന്നത്. ഈ പ്രഖ്യാപനത്തോടെ, അടുത്ത വർഷം ആദ്യം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ആറ് ടീമുകളുടെ ലീഗിനായി ആറ് ഫ്രാഞ്ചൈസികളും നിലവിൽ വന്നിട്ടുണ്ട്. റിലിയൻസ് ഗ്രൂപ്പിന്റെ മുകേഷ് അംബാനി, അദാനി ഗ്രൂപ്പിന്റെ ഗൗതം അദാനി, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗ്ലേസർ കുടുംബം, ഡൽഹി ക്യാപിറ്റൽസിന്റെ കിരൺ കുമാർ ഗ്രന്ഥി, കാപ്രി ഗ്ലോബലിന്റെ രാജേഷ് ശർമ്മ എന്നിവരാണ് ലീഗിലെ മറ്റ് ഫ്രാഞ്ചൈസി ഉടമകൾ.

ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനും ജൂഹി ചൗളയും ഭർത്താവ് ജയ് മേത്തയും നയിക്കുന്ന നൈറ്റ് റൈഡേഴ്സ് ഗ്രൂപ്പിന്റെ ഈ നിക്ഷേപം കരീബിയൻ പ്രീമിയർ ലീഗിൽ (സിപിഎൽ) ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിന് ശേഷം സ്വന്തമാക്കുന്ന അവരുടെ നാലാമത്തെ ടി20 ഫ്രാഞ്ചൈസി ആയിരിക്കും.

Leave a comment

Your email address will not be published. Required fields are marked *