Cricket Cricket-International IPL IPL-Team Top News

നടരാജനെ പ്രശംസിച്ച് രവി ശാസ്ത്രി, ലോകകപ്പിൽ താരത്തിന്റെ അസാന്നിധ്യം തിരിച്ചടിയായി

April 5, 2022

author:

നടരാജനെ പ്രശംസിച്ച് രവി ശാസ്ത്രി, ലോകകപ്പിൽ താരത്തിന്റെ അസാന്നിധ്യം തിരിച്ചടിയായി

പേസർ ടി നടരാജനെ പ്രശംസിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ പരിശീലകൻ രവി ശാസ്ത്രി. ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റായ ഇടംകൈയ്യൻ ഫാസ്റ്റ് ബോളർ ടീമിൽ ഇല്ലാതെ പോയത് ടി20 ലോകകപ്പിനിടെ ഇന്ത്യയ്ക്ക് തിരിച്ചടിയായെന്ന് ശാസ്ത്രി വ്യക്തമാക്കി.

2021-ൽ ഓസ്‌ട്രേലിയയിൽ നടന്ന ഇന്ത്യയുടെ ചരിത്രപരമായ ടെസ്റ്റ് പരമ്പര വിജയത്തിൽ ശ്രദ്ധനേടിയ ഇടംകൈയ്യൻ പേസർ കാൽമുട്ടിന് പരിക്കേറ്റതിനെ തുടർന്നാണ് ടി20 ലോകകപ്പ് ടീമിൽ ഇടംലഭിക്കാതെ പോയത്. ഇപ്പോൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിൽ തിരിച്ചെത്തിയ നടരാജൻ സൺറൈസേഴ്‌സ് ഹൈദരാബാദിനായി മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്.

ഐപിഎൽ 2022 മെഗാ ലേലത്തിൽ 4 കോടി രൂപയ്ക്കാണ് ഓറഞ്ച് ആർമി നടരാജനെ ടീമിലെത്തിച്ചത്. രാജസ്ഥാൻ റോയൽസിനെതിരായ ആദ്യ മത്സരത്തിലാണ് പരിക്കേറ്റു പുറത്തായിരുന്ന താരം ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. തുടർന്ന് രണ്ടാം മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ 26 റൺസിന് രണ്ട് വിക്കറ്റ് വീഴ്ത്തി ശ്രദ്ധേയമായ പ്രകടനവും താരം നടത്തി.

Leave a comment