European Football Foot Ball Top News transfer news

ജൂഡ് ബെല്ലിംഗ്ഹാമിനെ ടീമിലെത്തിക്കാനുള്ള നീക്കങ്ങളുമായി റയൽ മാഡ്രിഡ്

March 28, 2022

author:

ജൂഡ് ബെല്ലിംഗ്ഹാമിനെ ടീമിലെത്തിക്കാനുള്ള നീക്കങ്ങളുമായി റയൽ മാഡ്രിഡ്

ബൊറൂസിയ ഡോർട്ട്‌മുണ്ട് മിഡ്‌ഫീൽഡർ ജൂഡ് ബെല്ലിംഗ്ഹാമിനെ ടീമിലെത്തിക്കാനുള്ള നീക്കങ്ങളുമായി സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ്. പ്രായമേറിവരുന്ന ലൂക്കാ മോഡ്രിച്ചിനും ടോണി ക്രൂസിനും പിൻഗാമിയായി യുവതാരത്തെയാണ് മാഡ്രിഡ് കണ്ടെത്തിയിരിക്കുന്നത്.

നിലവിൽ ജർമൻ ക്ലബിൽ ഗംഭീര പ്രകടനം കാഴ്ച്ചവെക്കുന്നതാണ് ബെല്ലിംഗ്ഹാമിനെ യൂറോപ്യൻ ക്ലബുകളിലേക്ക് ആകർഷിക്കുന്നത്. ഈ സീസണിൽ ബുണ്ടസ് ലിഗയിൽ 25 മത്സരങ്ങളിൽ നിന്നുമായി മൂന്നു ഗോളുകളും 7 അസിസ്റ്റുമാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. 18 വയസുകാരനായ ഇംഗ്ലീഷ് താരത്തിനായി ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ പ്രീമിയർ ലീഗ് വമ്പൻമാരും രംഗത്തെത്തിയിട്ടുണ്ട്.

രണ്ട് സീസൺ മുമ്പ് ബർമിംഗ്ഹാം സിറ്റിയിൽ നിന്നും ഡോർട്ട്മുണ്ടിലെത്തിയ താരത്തിന് 2025 വരെയാണ് ജർമൻ ക്ലബുമായി കരാറുള്ളത്. എങ്കിലും അടുത്ത സീസണിൽ ബെല്ലിംഗ്ഹാമിനെ ടീമിലെത്തിക്കാമെന്നാണ് റയലിന്റെ വിശ്വാസം.

Leave a comment