Cricket Cricket-International Top News

ആദ്യ ഏകദിനത്തിന് മുമ്പേ ഓസീസിന് അടുത്ത പ്രഹരം, ജോഷ് ഇംഗ്ലിസിന് കൊവിഡ് സ്ഥിരീകരിച്ചു

March 28, 2022

author:

ആദ്യ ഏകദിനത്തിന് മുമ്പേ ഓസീസിന് അടുത്ത പ്രഹരം, ജോഷ് ഇംഗ്ലിസിന് കൊവിഡ് സ്ഥിരീകരിച്ചു

പാകിസ്ഥാനെതിരായ ആദ്യ ഏകദിനത്തിന് മുന്നോടിയായി ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ജോഷ് ഇംഗ്ലിസിന് കൊവിഡ് സ്ഥിരീകരിച്ചു. ആയതിനാൽ അഞ്ച് ദിവസത്തേക്ക് ക്വാറന്റൈനിലേക്ക് പോവുന്ന താരത്തിന് ആദ്യ മത്സരം നഷ്ടമാകുമെന്ന് ഓസീസ് സ്ഥിരീകരിച്ചു.

അഞ്ച് ദിവസത്തിന് ശേഷം ഇംഗ്ലിസിന് വീണ്ടും ഒരു പരിശോധനയ്ക്ക് വിധേയനാകേണ്ടിവരുമെന്നും കോവിഡ്-19 നെഗറ്റീവ് ഫലം ലഭിച്ചാൽ മാത്രമേ പരമ്പരയിൽ കൂടുതൽ പങ്കെടുക്കാൻ കഴിയൂ എന്നും റിപ്പോർട്ടുണ്ട്.

അടുത്തിടെ ഫീൽഡിംഗ് പരിശീലനത്തിനിടെ പരിക്കേറ്റ് ഓൾറൌണ്ടർ മിച്ചൽ മാർഷും ടീമിൽ നിന്നും പുറത്തായിരുന്നു. എന്നാൽ ആദ്യ മത്സരം മാത്രമാകും മാർഷിന് നഷ്ടമാവുകയെന്നാണ് ഓസ്ട്രേലിയ വ്യക്തമാക്കിയിരിക്കുന്നത്.

ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന മൂന്നാമത്തേയും അവസാനത്തേയും മത്സരത്തിൽ പാകിസ്ഥാനെതിരായ 115 റൺസിന്റെ ശക്തമായ വിജയത്തോടെ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ഓസ്‌ട്രേലിയ ഏകദിനവും സ്വന്തമാക്കാനാണ് ഉന്നംവെക്കുന്നത്.

Leave a comment