Cricket cricket worldcup Cricket-International Top News

വനിതാ ക്രിക്കറ്റ് ലോകകപ്പിൽ അപരാജിത കുതിപ്പ് തുടർന്ന് ഓസ്ട്രേലിയ, ബംഗ്ലാദേശിനെയും തോൽപ്പിച്ചു

March 25, 2022

author:

വനിതാ ക്രിക്കറ്റ് ലോകകപ്പിൽ അപരാജിത കുതിപ്പ് തുടർന്ന് ഓസ്ട്രേലിയ, ബംഗ്ലാദേശിനെയും തോൽപ്പിച്ചു

ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് ഓസ്‌ട്രേലിയ. ടൂർണമെന്റിലെ ഏഴ് മത്സരങ്ങളിലും അപരാജിതരായി കുതിക്കുകയാണ് ഓസീസ് പെൺപട.

ടോസ് നേടി ബംഗ്ലാദേശിനെ ബാറ്റിംഗിനയച്ച ഓസ്ട്രേലിയയുടെ തീരുമാനങ്ങൾ ശരിവെക്കുന്ന തുടക്കമായിരുന്നു കാണാനായത്. ബംഗ്ലാ ബാറ്റ്സ്മാൻമാരെ വലിഞ്ഞുമറുക്കിയ ബോളിംഗാണ് കംഗാരു പട കാഴ്ച്ചവെച്ചത്. മോശമല്ലാത്ത തുടക്കം ലഭിച്ചിരുന്നെങ്കിലും പിന്നീട് തുടരെ തുടരെയുള്ള വിക്കറ്റ് നഷ്‌ടം ബംഗ്ലാദേശിനെ ചെറിയ സ്കോറിൽ ഒതുക്കുകയായിരുന്നു.

ശർമിൻ അഖ്‌തെർ 24, ലത മോണ്ടൽ 33 എന്നിവർ മാത്രമാണ് ബംഗ്ലാദേശിനായി പിടിച്ചുനിൽക്കാൻ ശ്രമിച്ചത്. അങ്ങനെ നിശ്ചിത 43 ഓവറിൽ ആറു വിക്കറ്റിൽ നഷ്‌ട്ടത്തിൽ വെറും 135 റൺസിൽ ഒതുങ്ങുകയായിരുന്നു ബംഗ്ലാ വനിതകൾ. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ കരുതലോടെയാണ് മുന്നോട്ടു നീങ്ങിയത്. 66 റൺസെടുത്ത ബെത് മൂനെയാണ് ഓസട്രേലിയയുടെ വിജയ ശിൽപി.

Leave a comment