Cricket Cricket-International Top News

ഏറ്റവും വേഗത്തിൽ 8000 ടെസ്റ്റ് റൺസ് തികയ്ക്കുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കി സ്റ്റീവ് സ്‌മിത്ത്

March 24, 2022

author:

ഏറ്റവും വേഗത്തിൽ 8000 ടെസ്റ്റ് റൺസ് തികയ്ക്കുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കി സ്റ്റീവ് സ്‌മിത്ത്

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 8000 ടെസ്റ്റ് റൺസ് തികയ്ക്കുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കി ഓസ്ട്രേലിയൻ സൂപ്പർ താരം സ്റ്റീവ് സ്‌മിത്ത്. ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാരയുടെ റെക്കോർഡ് തകർത്താണ് മുൻ ഓസീസ് നായകൻ ചരിത്രം കുറിച്ചിരിക്കുന്നത്.

ലാഹോറിൽ പാകിസ്ഥാനെതിരായ മൂന്നാം ടെസ്റ്റിന്റെ ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിംഗ്‌സിനിടെയാണ് സ്മിത്ത് ഈ നാഴികക്കല്ല് പിന്നിട്ടത്. ഈ റെക്കോർഡിനൊപ്പമെത്താൻ സംഗക്കാര 152 ഇന്നിംഗ്‌സുകൾ എടുത്തപ്പോൾ സ്മിത്ത് തന്റെ 151-ാം ഇന്നിംഗ്‌സിൽ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

സംഗക്കാരയുടെ 91 മത്സരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ 85 മത്സരങ്ങളാണ് ഓസീസ് താരത്തിന് വേണ്ടിവന്നത് എന്നതും ശ്രദ്ധേയമാണ്. ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറിന് ഈ നാഴികക്കല്ലിലെത്താൻ 154 ഇന്നിംഗ്‌സുകളാണ് വേണ്ടിവന്നത്.

Leave a comment