European Football Foot Ball Top News transfer news

ബാഴ്‌സലോണയിലേക്ക് കൂടുമാറ്റം നടത്താൻ തയാറെടുത്ത് റാഫിൻഞ്ഞ

March 24, 2022

author:

ബാഴ്‌സലോണയിലേക്ക് കൂടുമാറ്റം നടത്താൻ തയാറെടുത്ത് റാഫിൻഞ്ഞ

ബാഴ്‌സലോണയിലേക്ക് കൂടുമാറ്റം നടത്താൻ തയാറെടുത്ത് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലീഡ്‌സ് യുണൈറ്റഡിന്റെ റാഫിൻഞ്ഞ എന്നറിയപ്പെടുന്ന റാഫേൽ ഡയസ് ബെല്ലോളി. ഈ സമ്മർ ട്രാൻസ്‌ഫർ വിൻഡോയിൽ ക്യാമ്പ് നൗവിലേക്ക് മാറാനുള്ള നീക്കങ്ങൾ നടത്താൻ തന്റെ പ്രതിനിധികളോട് താരം ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

മാത്രമല്ല വിങ്ങറായി കളിക്കുന്ന റാഫിൻഞ്ഞ ബാഴ്‌സയുമായി കരാറിലെത്തിയതായും വാർത്തകൾ പുറത്തുവരുന്നുണ്ട്. ഡെംബെലെയ്ക്ക് പകരക്കാരനായാണ് ചാവി ബ്രസീലിയൻ താരത്തെ ടീമിലെത്തിക്കുന്നത്. തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ലീഡ്‌സ് യുണൈറ്റഡിന് ബാഴ്‌സ 35 മില്യൺ യൂറോ (38.5 മില്യൺ ഡോളർ) വാഗ്ദാനം ചെയ്തതിട്ടുണ്ട്.

എന്നാൽ റാഫിൻഞ്ഞയുടെ റിലീസ് ക്ലോസ് നിലവിൽ ഇതിന്റെ ഇരട്ടിയിലധികം തുകയാണ്. 75 മില്യൺ യൂറോയാണ് ($82.5 മില്യൺ) താരത്തിന്റെ റിലീസ് ക്ലോസായി ലീഡ്‌സ് നിശ്ചയിച്ചിരിക്കുന്നത്. 2024 വരെ നീണ്ടുനിൽക്കുന്ന കരാറിൽ രണ്ട് വർഷം ശേഷിക്കുന്നതിനാൽ താരം പരസ്യമായി പ്രതികരിക്കാൻ തയാറായിട്ടില്ല.

Leave a comment