Cricket Cricket-International Top News

ഈ നേട്ടത്തിന് ഒരു ജയം മാത്രം അകലെ ടീം ഇന്ത്യ

February 25, 2022

author:

ഈ നേട്ടത്തിന് ഒരു ജയം മാത്രം അകലെ ടീം ഇന്ത്യ

ടി20 ക്രിക്കറ്റിലെ എലൈറ്റ് ടീമുകളുടെ പട്ടികയിൽ ചിരവൈരികളായ പാകിസ്ഥാനൊപ്പം ചേരാനുള്ള ഒരുക്കത്തിൽ ടീം ഇന്ത്യ. ക്രിക്കറ്റിന്റെ കുഞ്ഞൻ ഫോർമാറ്റിൽ ഇതുവരെ 99 വിജയങ്ങൾ നേടിയിട്ടുള്ള ഇന്ത്യ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ രാജ്യാന്തര ടീമുകളുടെ പട്ടികയിൽ പാകിസ്ഥാനെക്കാൾ പിന്നിലാണ്.

ഇതുവരെ 189 ടി20 മത്സരങ്ങൾ കളിച്ച പാകിസ്ഥാൻ ടി20യിൽ 117 മത്സരങ്ങൾ ജയിച്ചു. ഇതിൽ സൂപ്പർ ഓവറുകളിലെ വിജയങ്ങളോ മറ്റ് ടൈ ബ്രേക്കറുകളോ ഉൾപ്പെടുന്നില്ല. ഇന്ത്യയാകട്ടെ ഇതുവരെ കളിച്ച 157 മത്സരങ്ങളിൽ നിന്ന് 99 മത്സരങ്ങൾ മാത്രമാണ് വിജയം കണ്ടെത്തിയിരിക്കുന്നത്.

അതിനാൽ പാകിസ്ഥാനെ അപേക്ഷിച്ച് വിജയശതമാനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യക്ക് മുൻതൂക്കമുണ്ട്. ശനിയാഴ്ച ധർമ്മശാലയിൽ ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടി20-യിൽ ജയിച്ചാൽ നൂറോ അതിലധികമോ ടി20 ഐ വിജയങ്ങൾ നേടുന്ന രണ്ടാമത്തെ ടീമാകാൻ ഇന്ത്യയ്ക്ക് സാധിക്കും.

പട്ടികയിൽ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നീ ടീമുകൾ ഏഷ്യൻ ടീമുകളേക്കാൾ ഏറെ പിന്നിലാണ്.

Leave a comment